Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 8:36 AM GMT Updated On
date_range 11 Jun 2017 8:36 AM GMTമണൽലോറി ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു
text_fieldsbookmark_border
മഞ്ചേശ്വരം: പൊലീസ് പിന്തുടര്ന്നതിനെ തുടര്‍ന്ന് മണല്‍ക്കടത്ത് ലോറി ഉപേക്ഷിച്ച് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. മഞ്ചേശ്വരം ഭാഗത്തുനിന്ന് മണല്‍ കടത്തിവരുകയായിരുന്ന ടിപ്പര്‍ ലോറിയാണ് മഞ്ചേശ്വരം എസ്.ഐയുടെ നേതൃത്വത്തില്‍ കിലോമീറ്ററുകളോളം പിന്തുടര്ന്ന് പിടികൂടിയത്. പൊലീസിനെ കണ്ട ടിപ്പര്‍ലോറി അമിതവേഗത്തില്‍ ഓടിച്ചുപോയി കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ മുട്ടംകുന്നില് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ഉപേക്ഷിച്ചു. തുടർന്ന് അതിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ടിപ്പര്‍ലോറി പിന്നീട് കുമ്പള പൊലീസിന് കൈമാറി. നിയന്ത്രണംവിട്ട കാർ തട്ടുകട ഇടിച്ചുതകർത്തു മഞ്ചേശ്വരം: ഉപ്പളഗേറ്റിൽ നിയന്ത്രണംവിട്ട കാർ തട്ടുകട ഇടിച്ചുതകർത്തു. ശനിയാഴ്ച രാവിലെയാണ് സംഭവം. ഉപ്പള ഭാഗത്തുനിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട കാർ ഭഗവതി നഗറിലെ സഹകരണ ബാങ്കിന് സമീപത്ത് പ്രവർത്തിക്കുന്ന തട്ടുകടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ കാറിലും കടയിലും ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story