Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമരം കടപുഴകി വീണു

മരം കടപുഴകി വീണു

text_fields
bookmark_border
നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡിൽ അേക്കഷ്യമരം കടപുഴകിവീണു. ശനിയാഴ്ച ഉച്ച രണ്ടുമണിക്കാണ് സംഭവം. രാജാസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തെ മരമാണ് കാലപ്പഴക്കംമൂലം കടപുഴകി റോഡിൽവീണത്. റോഡിന് സമീപത്ത് പാർക്ക് ചെയ്ത കാറി​െൻറ മുകളിൽ വീഴാത്തത് മൂലം നഷ്ടം സംഭവിച്ചിട്ടില്ല. മരം കടപുഴകി വീഴുന്നത് കണ്ട കുടുംബം സഞ്ചരിച്ച കാർ നിർത്തിയത് മൂലം ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് അഗ്നിശമനസേന വിഭാഗമെത്തി റോഡിന് മുകളിലുള്ള മരങ്ങൾ മുറിച്ചുനീക്കി. മരം വീണതുമൂലം അരമണിക്കൂർ ഗതാഗതം സ്തംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story