Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 8:29 AM GMT Updated On
date_range 11 Jun 2017 8:29 AM GMTസൗഹൃദവേദിയായി ജമാഅത്തെ ഇസ്ലാമി ഇഫ്താര്‍ സംഗമം
text_fieldsbookmark_border
കാസര്‍കോട്: ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സൗഹൃദവേദിയായി. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുത്ത സംഗമം മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനംചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് കെ. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല പ്രസിഡൻറ് വി.പി. ബഷീര്‍ റമദാന് സന്ദേശം നല്കി. എം.എൽ.എമാരായ പി.ബി. അബ്ദുറസാഖ്, എൻ.എ. നെല്ലിക്കുന്ന്, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം സി.എച്ച്. കുഞ്ഞമ്പു, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. അഹമ്മദലി, െഎ.എൻ.എല്‍ ദേശീയ എക്സിക്യൂട്ടിവ് അംഗം എം.എ. ലത്തീഫ്, വെൽഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം അമ്പൂഞ്ഞി തലക്ലായി, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഷ്റഫ് എടനീർ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സി.എ. യൂസുഫ്, കാസര്‍കോട് സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാൽ, പ്രസ്ക്ലബ് സെക്രട്ടറി രവീന്ദ്രന് രാവണേശ്വരം, സൗഹൃദം കാസര്‍കോട് ചെയര്മാന് ഡോ. സി.എ. അബ്ദുല്‍ ഹമീദ്, കാസര്‍കോട് ഇസ്ലാമിക് സെൻറര്‍ വൈസ് പ്രസിഡൻറ് മഹമ്മൂദ് ഏരിയാൽ, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് റാഷിദ് മൊഹിയുദ്ദീൻ, ഇ. ചന്ദ്രശേഖരന് നായർ, ഡോ. നവാസ്, നാരായണന് പേരിയ, അഷ്റഫ് അലി ചേരങ്കൈ, രവീന്ദ്രന് പാടി, ബഷീര്‍ ചേരങ്കൈ, യു.എ. ഉമ്മർ, ഉണ്ണികൃഷ്ണന് മാസ്റ്റർ, രാമകൃഷ്ണന് കുമ്പള, അബ്ദുല്‍ ജലീല്‍ പെര്‍ള, അഷ്റഫ് കൈന്താർ, സുബൈര്‍ പടുപ്പ്, അബ്ദുറഹ്മാന് ആലൂർ, റഹീം ചൂരി, അബ്ദുല്‍ ഖാദര്‍ തെക്കിൽ, എം.എച്ച്. സീതി, എൻജിനീയർ സലാഹുദ്ദീന് എന്നിവർ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഷ്റഫ് ബായാര്‍ സ്വാഗതവും ജില്ല സെക്രട്ടറി ഷഫീഖ് നസറുല്ല നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനംചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story