Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂര്‍...

കൊട്ടിയൂര്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി സേവനകേന്ദ്രങ്ങള്‍

text_fields
bookmark_border
കേളകം: കൊട്ടിയൂരിൽ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി സേവനകേന്ദ്രങ്ങള്‍ തുറന്നു. സത്യസായി സേവാസംഘടന ഇക്കരെ കൊട്ടിയൂരിൽ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നും ചുക്കുകാപ്പി വിതരണവും തുടങ്ങി. ജൂണ്‍ 27 വരെ സേവനകേന്ദ്രം പ്രവര്‍ത്തിക്കും. മെഡിക്കല്‍ ക്യാമ്പില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലുവരെ ലഭിക്കും. മരുന്നുകളും സൗജന്യമാണ്. സൗജന്യ ചുക്കുകാപ്പി വിതരണം രാവിലെ എട്ടുമുതല്‍ രാത്രി ഏഴുവരെ ഉണ്ടാവും. ചുക്കുകാപ്പിയുടെ വിതരണം ഉത്സവനഗരിയിൽ ദേവസ്വം ചെയര്‍മാന്‍ തിട്ടയില്‍ ബാലന്‍ നായര്‍ നിർവഹിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറി കൂട്ട ജയപ്രകാശ്, എൻ.പി. പ്രമോദ്, ഷാജി ഏനാട്ട് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story