Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശബരിമല നട ബുധനാഴ്​ച...

ശബരിമല നട ബുധനാഴ്​ച തുറക്കും

text_fields
bookmark_border
ശബരിമല നട ബുധനാഴ്ച തുറക്കും പത്തനംതിട്ട: മിഥുനമാസ പൂജ, കൊടിമര പ്രതിഷ്ഠ, ഉത്സവം എന്നിവക്കായി ശബരിമല നട ജൂൺ 14ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുക. 15ന് രാവിലെ മുതൽ മിഥുനമാസ പൂജയുടെ ഭാഗമായ വിശേഷാൽ പൂജകൾ ആരംഭിക്കും. സ്വർണക്കൊടിമര പ്രതിഷ്ഠക്ക് മുന്നോടിയായ ചടങ്ങുകൾ 19ന് ആരംഭിക്കും. ആചാര്യവരണത്തോടെയാണ് ചടങ്ങുകൾ തുടങ്ങുക. 25നാണ് കൊടിമര പ്രതിഷ്ഠ. തന്ത്രി മുഖ്യകാർമികത്വം വഹിക്കും. കൊടിമര പ്രതിഷ്ഠക്ക് ശേഷമുള്ള ഉത്സവത്തിന് 28ന് കൊടിയേറും. ജൂലൈ ആറിന് ശരംകുത്തിയിൽ പള്ളിവേട്ടയും ഏഴിന് പമ്പയിൽ ആറാട്ടും നടക്കും. അന്ന് രാത്രി 10ന് നടയടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story