Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപത്താംതരം,...

പത്താംതരം, ഹയർസെക്കൻഡറി തുല്യത രജിസ്​ട്രേഷൻ

text_fields
bookmark_border
കണ്ണൂർ: അഴീക്കോട് പഞ്ചായത്തിലെ തുടർവിദ്യാ കേന്ദ്രത്തിൽ പത്താംതരം, ഹയർസെക്കൻഡറി തുല്യത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംതരം തുല്യതക്ക് രജിസ്ട്രേഷൻ ചെയ്യാനുള്ള യോഗ്യത ഏഴാംതരം പാസായിരിക്കണം. ജൂൺ ഒന്നിന് 17 വയസ്സ് പൂർത്തിയായിരിക്കണം. ഹയർസെക്കൻഡറി തുല്യതക്ക് പത്താംതരം പാസായതും 22 വയസ്സ് പൂർത്തിയായവർക്കും അപേക്ഷിക്കാം. പത്താംതരം ഫീസ് 1850 രൂപ, ഹയർസെക്കൻഡറി ഫീസ് 2250 രൂപ. അഴീക്കോട് പഞ്ചായത്തിലുള്ളവർക്ക് കോഴ്സ് ഫീസ് സൗജന്യം. ഫോൺ: 9947095714. 'മദ്യ നയം: സർക്കാർ രാഷ്ട്രീയമായി വലിയ വില നൽകേണ്ടിവരും' കണ്ണൂർ: സർക്കാറി​െൻറ മദ്യനയത്തിനെതിരായി സംസ്ഥാനത്തുടനീളം ജനരോഷം ഇരമ്പുകയാണെന്നും ഇത് അവഗണിച്ചുകൊണ്ട് പുതിയ മദ്യനയവുമായി മുന്നോട്ടുപോകാനാണ് തുനിയുന്നതെങ്കിൽ അതിനു രാഷ്ട്രീയമായി വലിയ വില നൽകേണ്ടിവരുമെന്നും മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറിയും മുസ്ലിംലീഗ് നേതാവുമായ അഡ്വ. അഹമ്മദ് മാണിയൂർ പറഞ്ഞു. സർക്കാറി​െൻറ പുതിയ മദ്യനയത്തിനെതിരെ കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഷ്റഫ് മമ്പറം അധ്യക്ഷത വഹിച്ചു. നിസാർ അതിരകം, കവിയൂർ രാഘവൻ, വി. ദേവദാസ്, ഹരി ചക്കരക്കല്ല്, എം. ബാലൻ, പി.സി. അഹമ്മദ്, സി. കാർത്യായനി ടീച്ചർ, ഇസബൽ സൗമി, വി. രവീന്ദ്രൻ, രാജമണി, കെ. അപ്പ നായർ എന്നിവർ സംസാരിച്ചു. രാജൻ കോരേമ്പത്ത് സ്വാഗതവും എ. രഘു മാസ്റ്റർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story