Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫസൽ വധക്കേസ്​...

ഫസൽ വധക്കേസ്​ പുനര​േന്വഷിക്കണം^സി.പി.എം

text_fields
bookmark_border
ഫസൽ വധക്കേസ് പുനരേന്വഷിക്കണം-സി.പി.എം കണ്ണൂർ: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ തെളിവുകള്‍ അനുസരിച്ച് കേസ് പുനരന്വേഷിക്കാന്‍ സി.ബി.ഐ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. പടുവിലായി മോഹനന്‍ വധക്കേസ് അന്വേഷണത്തിനിടെ ആര്‍.എസ്.എസുകാരനായ സുബീഷ് നല്‍കിയ കുറ്റസമ്മതമൊഴി മാധ്യമങ്ങളിലെല്ലാം വന്നതാണ്. ഫസലി​െൻറ സഹോദരന്‍ അബ്ദുൽ സത്താര്‍ കോടതിയിലും സുബീഷി​െൻറ കുറ്റസമ്മതമൊഴി ഹാജരാക്കിയിട്ടുണ്ട്. കുറ്റകൃത്യം നടത്തിയ പ്രതികളുടെ പേരും സംഭവത്തി​െൻറ വിശദാംശങ്ങളുമെല്ലാം ഈ മൊഴിയിലുണ്ട്. സുബീഷ് സുഹൃത്തുമായി നടത്തിയ സംഭാഷണത്തി​െൻറ ശബ്ദരേഖയും അബ്ദുൽ സത്താര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മോഹനന്‍ വധക്കേസിലെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തുന്നതിനും ഒരു വര്‍ഷം മുമ്പ് നടത്തിയ ഈ സംഭാഷണത്തിലും ഫസല്‍ വധം നടത്തിയത് ആര്‍.എസ്.എസ് ആണെന്ന് സുബീഷ് വെളിപ്പെടുത്തുന്നുണ്ട്. ഈ കേസ് സി.ബി.ഐ പുനരന്വേഷിക്കാതിരിക്കുന്നത് കുറ്റവാളികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ്. യഥാര്‍ഥ വസ്തുത വെളിപ്പെട്ടാല്‍ ഐ.പി.സി 195-ാം വകുപ്പ് അനുസരിച്ച് തങ്ങള്‍ ശിക്ഷിക്കപ്പെടുമെന്ന് സി.ബി.െഎ ഭയക്കുന്നു. പുനരന്വേഷണത്തിനൊപ്പം പ്രതിപ്പട്ടികയിൽ ഇപ്പോൾ നല്‍കിയിട്ടുള്ള പ്രതികളെ കുറ്റവിമുക്തരാക്കണം. കേസ് സംബന്ധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഇരട്ടത്താപ്പ് തുടരുകയാണെന്നും സി.പി.എമ്മിനുമേൽ കുറ്റം ചാർത്താൻ ശ്രമിക്കുകയാണെന്നും സെക്രേട്ടറിയറ്റ് കുറ്റെപ്പടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story