Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൗജന്യ റേഷന്...

സൗജന്യ റേഷന് അപേക്ഷിക്കാം

text_fields
bookmark_border
കണ്ണൂർ: ട്രോളിങ് നിരോധനം നടപ്പിലാക്കുന്നതുമൂലം തൊഴില്‍രഹിതരാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഫിഷിങ് ഹാര്‍ബറുകളിലെ അനുബന്ധ തൊഴിലാളികള്‍ക്കും പീലിങ് ഷെഡുകളിലെ തൊഴിലാളികള്‍ക്കും 15 മുതല്‍ ജൂലൈ 31വരെ സൗജന്യ റേഷന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. അപേക്ഷാ ഫോറം മത്സ്യ ഭവന്‍ ഓഫിസുകളില്‍ ലഭിക്കും. ബോട്ടിലെ തൊഴിലാളികള്‍ക്കുവേണ്ടി ബോട്ടുടമയാണ് അപേക്ഷ നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ, റേഷന്‍ കാര്‍ഡി​െൻറ പകര്‍പ്പ്, ക്ഷേമനിധി അംഗത്വ കാര്‍ഡി​െൻറ പകര്‍പ്പ് എന്നിവ സഹിതം 17ന് വൈകീട്ട് നാലിന് മുമ്പ് മത്സ്യഭവന്‍ ഓഫിസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.
Show Full Article
TAGS:LOCAL NEWS 
Next Story