Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 8:10 AM GMT Updated On
date_range 8 Jun 2017 8:10 AM GMTകേന്ദ്ര സർവകലാശാലയിൽ 'വാൾ ഓഫ് ഹീറോസ്' അനാച്ഛാദനം ചെയ്തു
text_fieldsbookmark_border
പെരിയ: കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയത്തിെൻറ വിദ്യാവീരത അഭിയാൻ പദ്ധതിയുടെ ഭാഗമായി കേരള കേന്ദ്ര സർവകലാശാലയിൽ 'വാൾ ഓഫ് ഹീറോസ്' ചിത്രം അനാച്ഛാദനം ചെയ്തു. സർവകലാശാല ചാൻസലർ ഡോ. വീരേന്ദർലാൽ ചോപ്ര അനാച്ഛാദനം നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഡോ. എം.എസ്. ജോൺ പ്രഭാഷണം നടത്തി. രജിസ്ട്രാർ ഡോ. എ. രാധാകൃഷ്ണൻ നായർ സ്വാഗതവും ഡോ. ടി.കെ. അനീഷ്കുമാർ നന്ദിയും പറഞ്ഞു. പരമവീർചക്ര ബഹുമതി നേടിയ 21 ജവാന്മാരുടെ ഛായാചിത്രങ്ങളും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും അടങ്ങിയ 15 അടി നീളവും 10 അടി ഉയരവുമുള്ള ഫലകമാണ് വാൾ ഓഫ് ഹീറോസ് എന്നപേരിൽ പ്രദർശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story