Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുവൈത്ത്​ അമീർ ദുബൈയിൽ

കുവൈത്ത്​ അമീർ ദുബൈയിൽ

text_fields
bookmark_border
++++++++ഇൗവാർത്ത പേജ് ഒമ്പതിൽ കൊടുക്കണം++++++ ദുബൈ: ഖത്തറും സൗദി, യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതി​െൻറ ഭാഗമായി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ദുബൈയിലെത്തി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുമായി അമീർ ചർച്ച നടത്തി. പ്രതിസന്ധി പരിഹരിക്കാൻ കുവൈത്തി​െൻറ നേതൃത്വത്തിൽ തിരക്കിട്ട ശ്രമം നടക്കുകയാണ്. കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കുവൈത്ത് അമീർ ചർച്ച നടത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story