Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 8:36 AM GMT Updated On
date_range 7 Jun 2017 8:36 AM GMTവിഷം ഉള്ളിൽചെന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
text_fieldsbookmark_border
കാസർകോട്: വിഷം ഉള്ളിൽചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തളങ്കര ഖാസിലൈനിലെ വാടകവീട്ടിലെ താമസക്കാരനായ ബേള പുതുക്കോളി റോഡിലെ ഏണിവളപ്പില്‍ ഇസ്മായിലിെൻറ മകൻ അബ്ദുൽ റസാഖാണ് (30) കാസര്‍കോെട്ട സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കാസർകോട് മത്സ്യമാര്‍ക്കറ്റിലെ ജോലിക്കാരനായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ബേളയിലെ വീട്ടിലെത്തിയ അബ്ദുൽ റസാഖ് തുടർച്ചയായി ഛർദിച്ചതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റസാഖിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ ശരീരത്തില്‍ വിഷംകലർന്നതായി കണ്ടെത്തിയിരുന്നു. ശരീരത്തില്‍ മര്‍ദനമേറ്റ പാടുള്ളതായും പറയുന്നു. മരണത്തില്‍ ബന്ധുക്കൾ സംശയംപ്രകടിപ്പിച്ചിട്ടുണ്ട്. മാതാവ്: സഫിയ ബീവി. ഭാര്യ: സുഹറ. മക്കള്‍: നെഹല, മുസമ്മില്‍, ഐസര്‍, പരേതനായ തഫ്സീര്‍. സഹോദരങ്ങള്‍: റിയാസ്, സബാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story