Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെമ്മനാട് ജമാഅത്ത്...

ചെമ്മനാട് ജമാഅത്ത് സ്കൂളിന് വികസനപദ്ധതികള്‍

text_fields
bookmark_border
കാസർകോട്: ചെമ്മനാട് ജമാഅത്ത് ഹൈസ്കൂളി​െൻറ 35ം വാര്‍ഷികത്തി​െൻറയും ഹയര്‍സെക്കൻഡറി സ്കൂളി​െൻറ 20ാം വാര്‍ഷികത്തി​െൻറയും ഭാഗമായി ഇൗ അധ്യയനവര്‍ഷത്തില്‍ പുതിയ പദ്ധതികൾ നടപ്പാക്കാൻ അധ്യാപകരുടെയും സ്കൂള്‍ ജമാഅത്ത് കമ്മിറ്റിയുടെയും പി.ടി.എയുടെയും സംയുക്തയോഗം തീരുമാനിച്ചു. രണ്ടു ലക്ഷം ചെലവില്‍ ബാന്‍ഡ്സെറ്റ് ആരംഭിക്കും. പഠനനിലവാരം ചര്‍ച്ചചെയ്യാന്‍ മാസംതോറും സംയുക്ത യോഗംചേരും. സ്കൂളി​െൻറ ചരിത്രം ഉള്‍ക്കൊള്ളുന്ന സുവനീര്‍ പ്രസിദ്ധീകരിക്കാനും സ്പോര്‍ട്സ് റൂം നിർമിക്കാനും തീരുമാനിച്ചു. കലാ-കായികരംഗത്ത് പ്രാഗല്ഭ്യം കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കും. േയാഗം മാനേജർ മുന്‍മന്ത്രി സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ രാജീവന്‍ അധ്യക്ഷത വഹിച്ചു. മധുസൂദനന്‍, വിജയന്‍, സി.എല്‍. ഹമീദ്, ഷാജു, സൈമണ്‍, ഷഫീല്‍, ചന്ദ്രശേഖരന്‍, രഞ്ജിനി, ശാഹിദ, സതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ കണ്‍വീനര്‍ അബ്ദുല്ല പദ്ധതികളുടെ രൂപരേഖ സമര്‍പ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story