Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 8:29 AM GMT Updated On
date_range 7 Jun 2017 8:29 AM GMTകാലിച്ചന്തയൊരുക്കി കർഷക പ്രതിഷേധം
text_fieldsbookmark_border
തൃക്കരിപ്പൂർ: കേന്ദ്രസർക്കാറിെൻറ കശാപ്പ് നിരോധത്തിൽ പ്രതിഷേധിച്ച് കാലിച്ചന്ത ഒരുക്കി മാണിയാട്ട് കർഷകരുടെ പ്രതിഷേധം. കർഷക സംഘത്തിെൻറ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. മാണിയാട്ട് വിജ്ഞാനദായിനി വായനശാല പരിസരത്താണ് ചന്ത സംഘടിപ്പിച്ചത്. കറവപ്പശുക്കളും കിടാരികളും പോത്തും ചന്തയിൽ വിൽപനക്കെത്തി. ഉദ്ഘാടന ലേലം കൊണ്ട ദാമോദരൻ അന്തിത്തിരിയൻ പശുവിനെ ഏറ്റുവാങ്ങി. ഓലാട്ട് മുതൽ ഒളവറ വരെയുള്ള നൂറോളം കർഷകർ ചന്തക്കെത്തിയിരുന്നു. എം.വി. കോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. എ.വി. ദാമോദരൻ, പി.ടി. മോഹനൻ, കെ.വി. അമ്പു എന്നിവർ സംസാരിച്ചു. ടി.വി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story