Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഥാ പുരസ്​കാര വിതരണം...

കഥാ പുരസ്​കാര വിതരണം 11ന്​

text_fields
bookmark_border
കണ്ണൂര്‍: കഥാകൃത്ത് റസാക്ക് കുറ്റിക്കകത്തി​െൻറ സ്മരണാര്‍ഥം പുരോഗമന കലാസാഹിത്യ സംഘം എടക്കാട് മേഖല കമ്മിറ്റി നല്‍കുന്ന നാലാമത് കഥാപുരസ്‌കാരത്തിന് കെ.വി. ശ്രീധര​െൻറ 'കണ്ണൂരേക്ക്' എന്ന ചെറുകഥ അര്‍ഹമായതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 5000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ജൂണ്‍ 11ന് വൈകീട്ട് അഞ്ചിന് കുറ്റിക്കകം എൽ.പി സ്‌കൂളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും. സാഹിത്യ അക്കാദമി അംഗം ടി.പി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ജില്ലയിലെ ഗായകരെ സംഘടിപ്പിച്ചുള്ള ഗായക സംഗമം ബ്രണ്ണന്‍ കോളജ് മുൻ വൈസ് ചെയര്‍പേഴ്‌സൻ ആര്യ ദയാല്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ടി.പി. വേണുഗോപാൽ, കെ. രവീന്ദ്രന്‍, ജനു ആയിച്ചാന്‍കണ്ടി, പി. അശോകന്‍ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story