Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആരാധനാലയങ്ങൾ...

ആരാധനാലയങ്ങൾ ആയുധപ്പുരകളാക്കാൻ അനുവദിക്കില്ല ^മന്ത്രി

text_fields
bookmark_border
ആരാധനാലയങ്ങൾ ആയുധപ്പുരകളാക്കാൻ അനുവദിക്കില്ല -മന്ത്രി കേളകം: ആരാധനാലയങ്ങൾ ആയുധപ്പുരകളോ ആയുധ പരിശീലന കേന്ദ്രങ്ങളോ ആക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊട്ടിയൂരിലെ വിശ്രമ മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആരാധനാലയങ്ങളിൽ എത്തുന്ന ഭക്തർക്ക് ശാന്തിയും സമാധാനവും ഉറപ്പുവരുത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി മുഖ്യാതിഥിയായി. കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി. ബാലൻ നായർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ഒ.കെ. വാസു, കെ. മുരളി, സി.എം. ഗോപിനാഥ്, ഇന്ദിര ശ്രീധരൻ, ടി. കൃഷ്ണൻ, കെ.സി. വേലായുധൻ, പി.ആർ. ലാലു, ഒ.വി. രാജൻ, കുളങ്ങരയത്ത് ശങ്കരൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story