Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിൽഡ്രൻസ്​ ഹെൽത്ത്​...

ചിൽഡ്രൻസ്​ ഹെൽത്ത്​ പാർക്ക്​ സമർപ്പണം ഇന്ന്​

text_fields
bookmark_border
മാഹി: സംഘടനയുടെ നൂറാം പിറന്നാൾ ആഘോഷിക്കുന്നതി​െൻറ ഭാഗമായി മാഹി ലയൺസ് ക്ലബ് പാറക്കൽ ഗവ. എൽ.പി സ്കൂളിന് നിർമിച്ചുനൽകുന്ന ലയൺസ് ചിൽഡ്രൻസ് ഹെൽത്ത് പാർക്കി​െൻറ ഉദ്ഘാടനം ഇന്ന് ഉച്ച 2.30ന് മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡൻറ് കൃഷ്ണൻ ചുവാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാഹി മുനിസിപ്പൽ കമീഷണർ അമൻ ശർമ, സി.ഇ.ഒ എസ്. സൂര്യനാരായണൻ, പി.ഡബ്ല്യൂ.ഡി അസി. എൻജിനീയർ അനൂപ്, പ്രധാനാധ്യാപകൻ ആർ. ഗോപാലകൃഷ്ണൻ, ഗവർണർ ലയൺ സി.എ. ശിവപ്രസാദ് എന്നിവർ സംബന്ധിക്കും. ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്കായി തുടങ്ങിയ ലിയോ ഇൻറർനാഷനൽ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം മാഹി ഫ്രഞ്ച് ഹൈസ്കൂളിൽ രാവിലെ 11.30ന് നടക്കും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി വി.കെ. രാധാകൃഷ്ണൻ, എ. രാജേന്ദ്രൻ, അശോക് കുമാർ, രമേഷ് ബാബു എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story