Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോർപറേഷൻ യോഗം:...

കോർപറേഷൻ യോഗം: സ്​പിൽഓവർ പദ്ധതികൾക്ക്് അംഗീകാരം

text_fields
bookmark_border
കണ്ണൂർ: രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ കണ്ണൂർ കോർപറേഷനിലെ സ്പിൽ ഓവർ പദ്ധതികളുടെ അന്തിമ നിർദേശത്തിന് അംഗീകാരം. യു.ഡി.എഫ് നൽകിയ അടിയന്തര നോട്ടീസിെന തുടർന്ന് ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞവർഷം പൂർത്തിയാവാതെ കിടക്കുന്ന പദ്ധതികളുടെ തുടർപ്രവൃത്തിക്ക് ജൂൺ 15നകം അന്തിമ റിപ്പോർട്ട് നൽകിയില്ലെങ്കിൽ പദ്ധതികൾ നഷ്ടപ്പെടുമെന്നിരിക്കെയാണ് ചർച്ചചെയ്ത് അംഗീകാരം നൽകിയത്. 2016-17 പദ്ധതിവർഷത്തെ 824 പദ്ധതികളിൽ 183 പദ്ധതികളാണ് ഇതിനകം പൂർത്തിയാക്കിയത്. 163 ക്യൂ ലിസ്റ്റിലാണെന്നും 31 എണ്ണം സാങ്കേതിക കാരണങ്ങളാൽ തുടരാൻ ബുദ്ധിമുട്ടുണ്ടെന്നും സ്പിൽഓവർ പദ്ധതികളുടെ കണക്കുകൾ അവതരിപ്പിച്ച െഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് പറഞ്ഞു. ടെൻഡർ പൂർത്തിയാക്കാത്തതും പുതിയ എസ്റ്റിമേറ്റുകൾ നടത്താത്തതുമായ പദ്ധതികളാണ് ഒഴിവാക്കപ്പെട്ടത്. അതേസമയം, 2014--15, 2015-16 വർഷങ്ങളിലെ സ്പിൽഓവർ പദ്ധതികൾ അന്തിമ നിർദേശത്തിൽപ്പെടുത്തിയില്ല. 200ലധികം പദ്ധതികൾ ഇത്തരത്തിൽ പൂർത്തിയാക്കാനുണ്ട്. നേരത്തെ നഗരസഭയുടെയും പഞ്ചായത്തി​െൻറയും ഭാഗമായതിനാൽ കോർപറേഷൻ നടപടിക്രമങ്ങളിൽ ഇത് പെടുത്താൻ തടസ്സങ്ങളുള്ളതിനാലാണിത്. കടുത്ത രാഷ്ട്രീയ േപ്രരിതമായാണ് മേയറും അവരുടെ ആളുകളും ഇടപെടുന്നതെന്നും യു.ഡി.എഫ് കൗൺസിലർമാരോട് പല കാര്യങ്ങളും ചർച്ചചെയ്യാറില്ലെന്നും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരടക്കമുള്ള യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. കോർപറേഷൻ വികസന സെമിനാർ ബഹിഷ്കരിക്കാനുള്ള കാരണവും ഇതാണെന്ന്് അവർ ചൂണ്ടിക്കാട്ടി. അതേസമയം, യു.ഡി.എഫിൽനിന്നുള്ള സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പോലും പദ്ധതി നിർവഹണത്തിൽ സഹകരിക്കാത്ത അവസ്ഥയുണ്ടെന്നും വികസന സെമിനാറിൽ പങ്കെടുക്കാത്തവർ വികസന കാര്യങ്ങളിൽ പൂർണമായി സഹകരിക്കുന്നുവെന്നു പറയുന്നതിൽ എന്ത് അർഥമാണുള്ളതെന്നുമാണ് എൽ.ഡി.എഫ് കൗൺസിലർമാർ ചോദിക്കുന്നത്. കോർപറേഷനിലെ ജീവനക്കാരെ രാഷ്ട്രീയ േപ്രരിതമായി സ്ഥലംമാറ്റിയതായി ലീഗിലെ സി. സമീർ പറഞ്ഞു. ആസൂത്രണത്തിലെ പിഴവ് നീതീകരിക്കാനാവില്ല. കോർപറേഷൻ യോഗങ്ങൾ യഥാവിധി ചേരുന്നിെല്ലന്നും സൗഹാർദപൂർണമായ ഇടപെടലുകൾ വിപരീതമായി വ്യാഖ്യാനിക്കപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ സംവിധാനത്തിന് കൂട്ടായ്മയില്ലെന്നും കൗൺസിലർമാരും വർക്കിങ് ഗ്രൂപ് അംഗങ്ങളും കാര്യങ്ങൾ അന്വേഷിച്ചാൽ നൽകുന്നിെല്ലന്നും ടി.ഒ. മോഹനൻ പറഞ്ഞു. പല കാര്യങ്ങളും സ്റ്റാൻഡിങ് കമ്മിറ്റി അറിയാതെ എടുക്കുന്നു തുടങ്ങിയ ആരോപണങ്ങളും പരസ്പരം ഉന്നയിക്കപ്പെട്ടു. 300 പ്രവൃത്തികൾ നടത്തിയിട്ടും ഒരു രൂപ പോലും കരാറുകാർക്കു നൽകിയിട്ടില്ലെന്നും തെരുവുവിളക്ക് സ്ഥാപിക്കുന്ന കാര്യത്തിൽപോലും രാഷ്്ട്രീയം കലർത്തുന്നുണ്ടെന്നും യു.ഡി.എഫ് അംഗങ്ങൾ പരാതിപ്പെട്ടു. മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. എൻ. ബാലകൃഷ്ണൻ, പി. ഇന്ദിര, വെള്ളോറ രാജൻ, എം.വി. സഹദേവൻ, എം.പി. മുഹമ്മദലി, സുമ ബാലകൃഷ്ണൻ, എം. ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story