Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസർ സയ്യിദ് കോളജ്...

സർ സയ്യിദ് കോളജ് അമ്പതിെൻറ നിറവിൽ; 50 തേന്മാവുകൾ ഇനി കഥപറയും

text_fields
bookmark_border
തളിപ്പറമ്പ്: അമ്പതി​െൻറ നിറവിലെത്തിയ തളിപ്പറമ്പ് സർ സയ്യിദ് കോളജ് ലോക പരിസ്ഥിതി ദിനത്തിൽ പ്രതീകാത്മകമായി 50 തേന്മാവുകൾ നട്ടു. 50 പ്രശസ്ത വ്യക്തികളുടെ പേരിലുള്ള മാവിൻതൈകൾ കഥാകൃത്ത് ടി. പത്മനാഭൻ സ്വന്തം പേരിലുള്ള മരം നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ''ഒരു കാലത്ത് മരം മുറിക്കുന്നതിനു മുമ്പ് മരങ്ങളുടെ അനുവാദം ചോദിക്കുന്ന ചടങ്ങുണ്ടായിരുന്നു. എന്നാൽ, പിന്നീട് വീണ്ടുവിചാരമില്ലാതെ മരങ്ങൾ നാം മുറിച്ചുകളഞ്ഞതുകൊണ്ടാണ് വയനാട് പോലുള്ള പ്രദേശങ്ങളിൽ പോലും എയർകണ്ടീഷനുകളുടെ ഉപയോഗം സുലഭമാകുന്നത്'' ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സർ സയ്യിദ് കോളജിൽ സംഘടിപ്പിച്ച ചടങ്ങിൽ ടി. പത്മനാഭൻ പറഞ്ഞു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ. അംബേദ്കർ, മദർ തെരേസ, രാമാനുജൻ, യു.ആർ അനന്തമൂർത്തി, സത്യജിത് റേ, ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, എം.ടി. വാസുദേവൻ നായർ, പുനത്തിൽ കുഞ്ഞബ്്ദുല്ല, ഒ.വി. വിജയൻ തുടങ്ങി പുതുതലമുറയിലെ എഴുത്തുകാരായ കെ.ആർ. മീര, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം എന്നിവരുടെ പേരിലുള്ള ഓർമമരങ്ങളാണ് കോളജ് അങ്കണത്തിൽ പൂർവാധ്യാപകരും പൂർവവിദ്യാർഥികളും മാനേജ്മ​െൻറും വിദ്യാർഥികളുമെല്ലാം അടങ്ങുന്ന കൂട്ടായ്മ നട്ടുപിടിപ്പിച്ചത്. സി.ഡി.എം.ഇ.എ ചെയർമാൻ അബ്്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മുനിസിപ്പൽ ചെയർമാൻ മഹമൂദ് അള്ളാംകുളം, സെക്രട്ടറി കെ.വി. മുഹമ്മദ് കുഞ്ഞി, കോളജ് മാനേജർ അഡ്വ. മഹമൂദ്, വി.കെ. സഹീദ്, പി.സി. വിജയരാജൻ, ഖാലിദ് എൻജിനീയർ, പൂർവവിദ്യാർഥി സംഘടനാ പ്രതിനിധി മീരാഷാൻ, അഷ്റഫ്, കോളജ് പ്രിൻസിപ്പൽ ഡോ. പി.ടി. അബ്്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story