Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലീഡ്​ അപ്​ഡേറ്റഡ്​....

ലീഡ്​ അപ്​ഡേറ്റഡ്​. ലീഡ്​ കഴിയുമെങ്കിൽ മാറ്റിവെക്കുക. മാറ്ററിൽ മാത്രമാണ്​ മാറ്റം​. തലക്കെട്ടിലും ഹൈലൈറ്റിലുമൊന്നും മാറ്റമില്ല.

text_fields
bookmark_border
റിയാദ്: ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദിയും ഏഴ് സുഹൃദ്രാഷ്ട്രങ്ങളും വിഛേദിച്ചതിനെ തുടർന്ന് മേഖലയിൽ ഉടലെടുത്ത അനിശ്ചിതത്വം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കങ്ങൾ ഉൗർജിതമായി. പരിഭ്രാന്തിയുടെ തിങ്കളാഴ്ചക്ക് ശേഷം കുവൈത്തി​െൻറ നേതൃത്വത്തിലാണ് അനുനയ നീക്കങ്ങൾ തുടങ്ങിയത്. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇന്നലെ ൈവകുന്നേരത്തോടെ ജിദ്ദയിലെത്തി സൗദി ഭരണാധികാരി സൽമാൻ രാജാവുമായി ചർച്ച നടത്തി. രാത്രിയോടെ അദ്ദേഹം കുവൈത്തിലേക്ക് മടങ്ങി. ചർച്ചയുടെ വിശദാംശങ്ങൾ അറിവായിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വിളിച്ചിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാൻ തുറന്ന ചർച്ചകൾക്ക് തയാറാണെന്ന് ഖത്തറും വ്യക്തമാക്കിയതോടെയാണ് പരിഹാരശ്രമങ്ങൾ വേഗത കൈവന്നത്. കുവൈത്ത് അമീറി​െൻറ സമാധാന ശ്രമങ്ങൾക്ക് സമയം നൽകാനെന്നോണം രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള നീക്കത്തിൽ നിന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പിൻവാങ്ങി. സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറ ദൂതുമായി അദ്ദേഹത്തി​െൻറ ഉപദേശകനും രാജകുടുംബത്തിലെ മുതിർന്ന അംഗവുമായ അമീർ ഖാലിദ് അൽ ഫൈസൽ തിങ്കളാഴ്ച വൈകി കുവൈത്തിലെത്തി അമീർ ശൈഖ് സബാഹിനെ കണ്ടിരുന്നു. ചർച്ചകൾക്കൊടുവിൽ ഖത്തർ ഭരണാധികാരി ശൈഖ് തമീമിനെ ഫോണിൽ വിളിച്ച ശൈഖ് സബാഹ്, സംയമനം പാലിക്കാനും പ്രകോപനകരമായി ഒന്നും പ്രവർത്തിക്കാതിരിക്കാനും ഉപദേശിച്ചു. അവിടെ തുടങ്ങിയ ചർച്ചകളുടെ തുടർച്ചയെന്നോണമാണ് അദ്ദേഹം സൗദിയിലെത്തിയത്. ജിദ്ദ വിമാനത്താവളത്തിൽ അമീർ ഖാലിദ് അൽ ഫൈസലി​െൻറ നേതൃത്വത്തിൽ ശൈഖ് സബാഹിനെ സ്വീകരിച്ചു. ഫ്രഞ്ച്് പ്രസിഡൻറ് ഇമ്മാനുവൽ മാക്രാണും പ്രശ്ന പരിഹാര ശ്രമങ്ങൾക്കുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയും ഇന്ന് രാവിലെ ജിദ്ദയിലെത്തും. ഇതോടെ ചർച്ചകൾക്ക് ആക്കംകൂടുമെന്നാണ് പ്രതീക്ഷ. അതിനിടെ, ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ ഖത്തർ ബന്ധം അവസാനിപ്പിക്കാനുള്ള വിവിധ രാജ്യങ്ങളുടെ നീക്കത്തെ പിന്തുണച്ചു. ഖത്തറി​െൻറ ഏക കര മാർഗമായ സൽവ കവാടം സൗദി അടച്ചതോടെ രാജ്യത്തേക്കുള്ള ചരക്കുനീക്കം പൂർണമായും സ്തംഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story