Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊള്ളക്കടയിൽ ബസ്​...

പൊള്ളക്കടയിൽ ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങൾ തകർത്തു

text_fields
bookmark_border
പെരിയ: പുല്ലൂര്‍ പൊള്ളക്കടയില്‍ ബസ്‌ കാത്തിരിപ്പുകേന്ദ്രങ്ങള്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയതിനെത്തുടർന്ന് സി.പി.എം--ബി.ജെ.പി സംഘര്‍ഷം. ഞായറാഴ്ച രാത്രിയാണ് ബി.ജെ.പി നിയന്ത്രണത്തിലുള്ള രണ്ട് കാത്തിരിപ്പുകേന്ദ്രങ്ങൾക്ക് കരിഒായിലൊഴിച്ചത്. തിങ്കളാഴ്ച രാവിലെ സംഘടിച്ചെത്തിയ സംഘം സി.പി.എം നിർമിച്ച മറ്റൊരു കാത്തിരിപ്പുകേന്ദ്രം തകര്‍ത്തു. കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ മുട്ടില്‍ ഭാസ്‌കര​െൻറ ചരമവാര്‍ഷികദിനത്തെ തുടർന്നുണ്ടായ കുഴപ്പങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചത്. ചരമവാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്‌സുകളും ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ്ചെയ്യുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story