Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമരങ്ങൾ മണ്ണിന്​...

മരങ്ങൾ മണ്ണിന്​ സമർപ്പിച്ച്​ പരിസ്​ഥിതിദിനാചരണം

text_fields
bookmark_border
കാസർകോട്: മരങ്ങൾ നട്ടും ശുചീകരണ ബോധവത്കരണ പരിപാടികൾ നടത്തിയും നാടെങ്ങും പരിസ്ഥിതിദിനം ആചരിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷത്തി​െൻറ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനംചെയ്തു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ അധ്യക്ഷതവഹിച്ചു. അഡ്വ. ഗോവിന്ദൻ നായർ, കുഞ്ഞമ്പു നമ്പ്യാർ, കെ.വി. സുധാകരൻ, വിനോദ്കുമാർ പള്ളയിൽവീട്, ഹരീഷ് പി. നായർ, കരുൺ താപ്പ, സെബാസ്റ്റ്യൻ പതാലിൽ, എം.സി. പ്രഭാകരൻ, കെ. ഖാലിദ്, ഹനീഫ ചേരങ്കൈ, നോയൽ ടോം ജോസ്, സതീശൻ മുറിയനാവി, ലക്ഷ്മണ പ്രഭു, പദ്മരാജൻ ഐങ്ങോത്ത് എന്നിവർ സംസാരിച്ചു. പൊലീസ് അസോസിയേഷൻ ജില്ല കമ്മിറ്റി, കാസർകോട് ജനമൈത്രി പൊലീസ്, സാമൂഹിക വനവത്കരണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിദിനാചരണം നടത്തി. ഡിവൈ.എസ്.പി എം.വി. സുകുമാരൻ പൊലീസ് സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്തു. സി.ഐ സി.എ. അബ്ദുറഹീം അധ്യക്ഷതവഹിച്ചു. സി.ഐ ബാബു പെരിങ്ങയത്ത്, പ്രിൻസിപ്പൽ എസ്.ഐ പി. അജിത്കുമാർ, പി. രവീന്ദ്രൻ, നഗരസഭാംഗം കെ. മോഹനൻ, മഹ്മൂദ് വട്ടേക്കാട്, ഷാഫി തെരുവത്ത്, ജോസ് മാസ്റ്റർ, എ.പി. സുരേഷ്, ടി.കെ. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ജില്ല കമ്മിറ്റി, കാസർകോട് താലൂക്ക് ബസ് ട്രാന്‍സ്‌പോര്‍ട്ട് ഓണേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിസ്ഥിതിദിനാചരണം വൃക്ഷത്തൈകള്‍ നട്ട് ആര്‍.ടി.ഒ ബാബുജോണ്‍ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് കെ. ഗിരീഷ് അധ്യക്ഷതവഹിച്ചു. സത്യന്‍ പൂച്ചക്കാട്, ബതിമ്മപ്പഭട്ട്, പി.എ. മുഹമ്മദ്കുഞ്ഞി, ശങ്കര നായക്, കെ. ഗീത, സുബ്ബണ്ണ ആള്‍വ, എന്‍.എം. ഹസൈനാര്‍, സി.എ. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. താലൂക്ക് ഐ.ടി എജുക്കേഷൻ സഹകരണസംഘത്തി​െൻറ കീഴിലുള്ള ഒ.എൻ.വി മെമ്മോറിയൽ കോഓപറേറ്റിവ് കോളജിൽ ഫലവൃക്ഷത്തൈകൾ നട്ടു. സംഘം പ്രസിഡൻറ് സിജി മാത്യു ഉദ്ഘാടനംെചയ്തു. പ്രിൻസിപ്പൽ കെ. ദാമോദരൻ സ്വാഗതവും സെക്രട്ടറി എൻ. ഷൈലജ നന്ദിയും പറഞ്ഞു. പരിസരശുചീകരണവും നടത്തി. മൊഗ്രാൽ: എം.എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഇഖ്‌ബാൽ മൊഗ്രാൽ ഉദ്ഘാടനംചെയ്തു. വൃക്ഷത്തൈ വിതരണം സിദ്ദീഖ് അലി മൊഗ്രാൽ നിർവഹിച്ചു. അലി നാങ്കി ഏറ്റുവാങ്ങി. സിദ്ദീഖ് റഹ്‌മാൻ, മുഹമ്മദ്കുഞ്ഞി മാസ്റ്റർ, ഷാർജ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം ജനാർദനൻ, മഹറൂഫ്, രമേശ്, മിഷാൽ റഹ്‌മാൻ, ഹനീഫ, ഫവാസ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. നുഅ്മാൻ മാസ്റ്റർ സ്വാഗതവും മുഹമ്മദ് ഹാഷിർ നന്ദിയും പറഞ്ഞു. എടനീർ: എടനീർ സ്വാമിജീസ് ഹയർസെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം വിദ്യാർഥികളുടെ നേതൃത്വത്തിൽ പരിസ്ഥിതിബോധവത്കരണ പ്രതിജ്ഞയും വൃക്ഷത്തൈ വിതരണവും നടത്തി. മധുവാഹിനി പുഴയോരത്തും സ്കൂൾപരിസരത്തും റോഡരികിലും വനാന്തരങ്ങളിലുമായി 100 വൃക്ഷത്തൈകൾ നട്ടു. പ്രിൻസിപ്പൽ എ.എൻ. നാരായണൻ ഉദ്ഘാടനം ചെയ്തു. എം. ഗംഗാധരൻ, ജി.കെ. ഗോപേഷ്, പി.എം. സജി, കെ. പ്രവീൺകുമാർ, വി.വി. ശ്യാമള, ടി.എം. ശ്രീജ, ഐ.കെ. വാസുദേവൻ, അശ്വിനി എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാനഗർ അന്ധവിദ്യാലയത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. എസ്.കെ.എസ്.എസ്.എഫ് നടത്തിയ പരിസ്ഥിതിദിനാചരണ പരിപാടികളുടെ കാസർകോട് മേഖലതല ഉദ്ഘാടനം എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി വൃക്ഷത്തൈ നട്ട് നിർവഹിച്ചു. മേഖല പ്രസിഡൻറ് ഹാരിസ് ബെദിര അധ്യക്ഷതവഹിച്ചു. ഹാരിസ് ദാരിമി ബെദിര സംസാരിച്ചു. ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. ഉദുമ: മുസ്ലിം യൂത്ത്ലീഗ് നടത്തുന്ന പരിസ്ഥിതിദിനാചരണത്തി​െൻറ മണ്ഡലംതല ഉദ്ഘാടനം പ്രഫ. എം.എ. റഹ്മാൻ നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി.ഡി. കബീർ പരിസ്ഥിതിസൗഹൃദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എച്ച്. ഹാരിസ് തൊട്ടി അധ്യക്ഷതവഹിച്ചു. റഊഫ് ബായിക്കര, ഹമീദ് മാങ്ങാട്, കാപ്പിൽ കെ.ബി.എം. ശരീഫ്, എം.എച്ച്. മുഹമ്മദ്കുഞ്ഞി, പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി, എം.എ. നജീബ്, റഊഫ് ഉദുമ, എം.ബി. ഷാനവാസ്, ടി.കെ. ഹസീബ്, റംസീർ പള്ളങ്കോട്, അനീസ് പടിഞ്ഞാർ, ജാഹർ ഉദുമ, സിറാജ് പടിഞ്ഞാർ, അബൂബക്കർ ഉദുമ എന്നിവർ സംസാരിച്ചു. മൊഗ്രാൽപുത്തൂർ: മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈ നടുന്നതി​െൻറ മണ്ഡലംതല ഉദ്ഘാടനം മൊഗ്രാൽപുത്തൂരിൽ ജില്ല പ്രസിഡൻറ് അഷ്റഫ് എടനീർ നിർവഹിച്ചു. മുളിയാർ: മുസ്ലിം യൂത്ത്ലീഗ് സംഘടിപ്പിക്കുന്ന 'ഒരു മരം ഒരു വരം' കാമ്പയിനി​െൻറ മുളിയാർ പഞ്ചായത്ത്തല ഉദ്ഘാടനം ജില്ല വൈസ് പ്രസിഡൻറ് മൻസൂർ മല്ലത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷഫീഖ് മൈക്കുഴി അധ്യക്ഷതവഹിച്ചു. ബി.എം. അഷ്റഫ്, ശരീഫ് കൊടവഞ്ചി, സിദ്ദീഖ് ബോവിക്കാനം, ശരീഫ് മല്ലത്ത്, നിസാർ, അഷ്റഫ് ബോവിക്കാനം, കബീർ മുസ്ലിയാർ നഗർ, റംഷീദ് ബാലനടുക്കം, കബീർ ബാവിക്കര, അഷ്റഫ് ബാവിക്കര, സിദ്ദീഖ് തളങ്കര എന്നിവർ സംസാരിച്ചു. ഖാദർ ആലൂർ സ്വാഗതം പറഞ്ഞു. ചൗക്കി: എം.എസ്‌.എഫ്‌ ചൗക്കി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. ചെർക്കള: ഇന്ദിരാനഗർ കൊർദോവ കോളജിൽ ഉദുമ സി.എച്ച് സ​െൻറർ ചെയർമാൻ കാപ്പിൽ കെ.ബി.എം. ശരീഫ് ഉദ്ഘാടനംചെയ്തു. കുഞ്ചാർ: എം.എസ്.എഫ് കുഞ്ചാർ ശാഖ വിദ്യാർഥികൾ മഴക്കുഴി നിർമാണം നടത്തി. ദേളി: സഅദിയ്യ ഹൈസ്കൂളിൽ ഹരിത കാമ്പസ് വാരാചരണം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ പള്ളങ്കോട് അബ്്ദുൽ ഖാദർ മദനി വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്തു. മുളിയാർ: മല്ലം വാർഡ് വികസന സമിതി പരിസ്ഥിതിദിനമാചരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനംചെയ്തു. ശരീഫ് കൊടവഞ്ചി അധ്യക്ഷതവഹിച്ചു, ഹനീഫ് മാസ്റ്റർ, ഹമീദ് മല്ലം, ഹസൈനാർ ചെറക്കാൽ, പൊന്നപ്പൻ, അശോകൻ മല്ലം, അന്തോണി അമ്മങ്കോട്, ജാനകി കൊടവഞ്ചി, ലളിത കോളങ്കോട് എന്നിവർ സംസാരിച്ചു. എരിയാൽ: മുസ്ലിംലീഗ്‌ മൊഗ്രാൽപുത്തൂർ പഞ്ചായത്ത്‌ പത്താം വാർഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എരിയാലിൽ വൃക്ഷത്തൈ നട്ടു. വാർഡ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.എം. ഷാഫി ഉദ്ഘാടനംചെയ്തു. പെർള: എം.എസ്.എഫ്‌ എൻമകജെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണൽമരം നടൽ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.എ. ആയിഷ നിർവഹിച്ചു. ആസിഫ് ചെക്ക്പോസ്റ്റ് സ്വാഗതവും റാസിഖ് കണ്ണാടിക്കാന നന്ദിയും പറഞ്ഞു. മധൂർ: മുസ്ലിംലീഗ് പ്രവർത്തകരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈ നട്ട് പിടിപ്പിക്കുന്ന പദ്ധതിയുടെ മധൂർ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡൻറ് ഹാരിസ് ചൂരി മധൂർ നിർവഹിച്ചു. മൊഗ്രാൽ: ഡി.വൈ.എഫ്.ഐ മൊഗ്രാൽ യൂനിറ്റി​െൻറ നേതൃത്വത്തില്‍ നൂറ് വൃക്ഷത്തൈകള്‍ നട്ടു. ഡോ. കെ.എ. ഷക്കീറലി ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് കുമ്പള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണം നടത്തി. ബ്ലോക്ക് പ്രസിഡൻറ് നാസർ മൊഗ്രാൽ കർഷകൻ അലി ചളിയങ്കോടിന് നൽകി ഉദ്ഘാടനംചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story