Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 8:20 AM GMT Updated On
date_range 6 Jun 2017 8:20 AM GMTപരിസ്ഥിതി ദിനാചരണം
text_fieldsbookmark_border
കുമ്പള: പരിസ്ഥിതി ദിനാചരണത്തിെൻറ മൊഗ്രാൽപുത്തൂർ പഞ്ചായത്ത്തല പരിപാടി മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എ. ജലീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആസ്ക പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് എ.എ. ജലീൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് റഷീദ് ചായിത്തോട്ടം അധ്യക്ഷത വഹിച്ചു. യുവധാര കുളങ്കര പ്രവർത്തകർ ഒാഫിസ് പരിസരത്ത് വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ചു. എം.എസ്.എഫ് നടത്തിവരുന്ന 'എെൻറ തണൽ എെൻറ മരം' എന്ന കാമ്പയിനിെൻറ ഭാഗമായി കുമ്പള പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.എച്ച്.ആർ.ഡി കോളജ് കാമ്പസിൽ വൃക്ഷത്തൈകൾ നട്ടു. എം.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ് പി.വൈ. ആസിഫ് ഉദ്ഘാടനം ചെയ്തു. ബദിയടുക്ക: മുസ്ലിംലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നതിെൻറ പഞ്ചായത്ത്തല ഉദ്ഘാടനം പെരഡാല സ്കൂളില്‍ മുസ്ലിംലീഗ് കാസർകോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് നിര്‍വഹിച്ചു. മഞ്ചേശ്വരം: ഗ്രീൻ സ്പേസ് സൊസൈറ്റി പ്രവർത്തകർ വൃക്ഷത്തൈകൾ നട്ട് ആചരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ അസീസ് ഹാജി ഉദ്ഘാടനം ചെയ്തു. മംഗൽപാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വൃക്ഷത്തൈ നട്ടു. ഉപ്പള പത്വാടിയിൽ മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് ടി.എ. മൂസ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story