Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി കേബിളിൽ തട്ടി...

വൈദ്യുതി കേബിളിൽ തട്ടി ബൈക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
പയ്യാവൂർ: വൈദ്യുതി കേബിളിൽ തട്ടിയ ബൈക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. പൈസക്കരിയിലെ കാക്കനാട്ട് പത്രോസ്-ഏലിയാമ്മ ദമ്പതികളുടെ മകൻ തോമസ് (തങ്കച്ചൻ-52) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അപകടം. സുഹൃത്ത് പി.പി. സതീഷ് കുമാറിനോടൊപ്പം പയ്യാവൂരിൽനിന്ന് വീട്ടിലേക്ക് വരുന്നവഴി വണ്ണായിക്കടവിൽ റോഡിന് കുറുകെ സ്ഥാപിച്ച കേബിളിൽ തട്ടി മറിയുകയായിരുന്നു. പുഴയോരത്ത് സ്വകാര്യവ്യക്തി സ്ഥാപിച്ച വൈദ്യുതി മോട്ടോറി​െൻറ കേബിൾ ബസ് തട്ടി പൊട്ടിവീണിരുന്നു. ഇത് ശ്രദ്ധയിൽപെടാതെ വന്ന ബൈക്ക് കേബിളിൽ തട്ടി മറിഞ്ഞു. ഉടൻ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് നാലോടെ മരിച്ചു. സതീഷ് കുമാറിന് നിസ്സാര പരിക്കുണ്ട്. ഭാര്യ: ചാലക്കുടി കോരോത്ത് കുടുംബാംഗം എൽസി. മകൾ: രമ്യ (നഴ്സ്, ഡൽഹി). സംസ്കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story