Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറെയ്​ഡ്​ ഏഴുവർഷം...

റെയ്​ഡ്​ ഏഴുവർഷം മുമ്പ്​ തിരിച്ചടച്ച വായ്​പയുടെ പേരിൽ –എൻ.ഡി.ടി.വി

text_fields
bookmark_border
ന്യൂഡൽഹി: ഏഴുവർഷം മുമ്പ് തിരിച്ചടച്ച വായ്പയുടെ പേരിലാണ് സി.ബി.െഎ റെയ്ഡ് നടത്തിയതെന്ന് എൻ.ഡി.ടി.വി. സ്വതന്ത്രമാധ്യമങ്ങൾക്കെതിരായ വേട്ടയാടലാണ് ഇതെന്നും ചാനൽ പ്രസ്താവിച്ചു. എൻ.ഡി.ടി.വിയുടെ ഭയമില്ലായ്മയും സ്വാതന്ത്ര്യവുമാണ് ഭരണകക്ഷിക്ക് ദഹിക്കാത്തതെന്നും മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് റെയ്ഡെന്നും പ്രസ്താവനയിൽ പറഞ്ഞു. റെയ്ഡിന് ആധാരമായി സി.ബി.െഎ ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം തള്ളിക്കളയുന്നതാണ് എൻ.ഡി.ടി.വിയുടെ മറുപടി. പ്രാഥമികഅന്വേഷണം പോലുമില്ലാതെയാണ് ചാനൽ ഒാഫിസിലും പ്രമോട്ടർമാരുടെ വീടുകളിലും റെയ്ഡ് നടത്തിയത്. സമ്മർദത്തിന് വഴങ്ങിയാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതെന്നാണറിവ്. ചാനലി​െൻറ മുൻ കൺസൾട്ടൻറ് സഞ്ജയ് ദത്തി​െൻറ വ്യാജ പരാതിയാണ് കേസിന് ആധാരം. വ്യാജആരോപണങ്ങൾ ഉന്നയിച്ച് ഇദ്ദേഹം കോടതിയിൽ കേസുകൾ നൽകുകയാണ്. ഒരു കോടതിയിൽനിന്നും ഒറ്റ ഉത്തരവ് പോലും സമ്പാദിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇത്രയും വർഷമായിട്ടും കോടതിഉത്തരവ് പോലും നൽകാൻ വിസമ്മതിച്ച സ്വകാര്യഅന്യായ കേസിൽ സി.ബി.െഎ റെയ്ഡ് നടത്തിയതിൽ നിയമവൃത്തങ്ങൾ അതിശയപ്പെടുകയാണ്. വായ്പയുമായി ബന്ധപ്പെട്ടാണ് ആരോപണം. എന്നാൽ, ഇൗ വായ്പ ഏഴുവർഷം മുമ്പ് പ്രണോയ് റോയിയും രാധിക റോയിയും തിരിച്ചടച്ചതാണെന്ന് വ്യക്തമാക്കിയ ചാനൽ, ഇതുസംബന്ധിച്ച രേഖ പ്രസ്താവനക്കൊപ്പം വെബ്സൈറ്റിൽ നൽകി. ലക്ഷങ്ങളും കോടികളും കുടിശ്ശിക വരുത്തിയ വ്യവസായികൾെക്കതിരെ ഒരു ക്രിമിനൽ കേസും ഇതുവരെ രജിസ്റ്റർ ചെയ്യാത്ത സി.ബി.െഎയാണ് െഎ.സി.െഎ.സി.െഎ ബാങ്കിന് തിരിച്ചടച്ച വായ്പയുടെ പേരിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാനും റെയ്ഡ് നടത്താനും മുതിർന്നത്. െഎ.സി.െഎ.സി.െഎ ഒരു സ്വകാര്യ ബാങ്ക് കൂടിയാണ്. െഎ.സി.െഎ.സി.െഎക്കോ മറ്റേതെങ്കിലും ബാങ്കുകൾക്കോ ഒരു വായ്പഅടവും എൻ.ഡി.ടി.വിയോ പ്രമോട്ടർമാരോ മുടക്കിയിട്ടിെല്ലന്നും സ്വാതന്ത്ര്യത്തി​െൻറയും സത്യസന്ധതയുടെയും ഉയർന്ന തലമാണ് തങ്ങൾ ഉയർത്തിപ്പിടിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story