Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 8:08 AM GMT Updated On
date_range 6 Jun 2017 8:08 AM GMT'ഉഷ്ണരാശി'യുടെ റോയൽറ്റിതുക െഎ.ആർ.പി.സിക്ക് കൈമാറി
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായ കെ.വി. മോഹൻകുമാർ തെൻറ പുതിയ നോവലായ 'ഉഷ്ണരാശി'യുടെ റോയൽറ്റിതുക കണ്ണൂരിലെ സാന്ത്വനപരിചരണരംഗത്തെ ജനകീയപ്രസ്ഥാനമായ ഐ.ആർ.പി.സിക്ക് കൈമാറി. ജനുവരിയിൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവവേളയിൽ െഎ.ആർ.പി.സിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയ അദ്ദേഹം തുക വാഗ്ദാനംചെയ്തിരുന്നു. ഉപദേശകസമിതി ചെയർമാൻ പി. ജയരാജൻ തുക ഏറ്റുവാങ്ങി. കെ.വി. മോഹൻകുമാർ െഎ.ആർ.പി.സിയിലെ അന്തേവാസികളെ സന്ദർശിച്ചു. പി.എം. സാജിദ്, കെ. മായ, ഹരികൃഷ്ണൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. െഎ.ആർ.പി.സി സെക്രട്ടറി കെ. മുഹമ്മദ് അഷ്റഫ് സ്വാഗതവും എം.വി. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story