Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയാത്രയയപ്പ്

യാത്രയയപ്പ്

text_fields
bookmark_border
ശ്രീകണ്ഠപുരം: എക്സൈസ് റേഞ്ച് ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ഒ മോഹൻ 31 വർഷ സർവിസിനുശേഷവും അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.പി. ഗോവിന്ദൻ 27 വർഷത്തെ സർവിസിന് ശേഷവും വിരമിച്ചു. വിരമിച്ചവർക്ക് എക്സൈസ് ഇൻസ്പെക്ടർ സി.സി. ആനന്ദ് കുമാർ ഉപഹാരം നൽകി. പ്രിവൻറിവ് ഓഫിസർ ദിനേശൻ അധ്യക്ഷത വഹിച്ചു. ഒ. അബ്ദുൽ നിസാർ, ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി എം.വി. ഇബ്രാഹീംകുട്ടി, സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായ രാജേഷ്, സന്തോഷ്, ഷാജി, അഷറഫ്, നിജിഷ എന്നിവർ സംസാരിച്ചു. വൃക്ഷത്തൈ വിതരണം ശ്രീകണ്ഠപുരം: എക്സൈസ് റേഞ്ച് ഓഫിസിൽ മഴക്കാലപൂർവ ശുചീകരണവും ഹരിത മിഷ​െൻറ ഭാഗമായി വൃക്ഷത്തൈ വിതരണവും നടത്തി. എക്സൈസ് ഇൻസ്പെക്ടർ സി.സി. ആനന്ദ് കുമാർ, പ്രിവൻറിവ് ഓഫിസർ ഒ. അബ്ദുൽ നിസാറിന് വൃക്ഷെത്തെ നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഓഫിസും പരിസരവും ശുചീകരിച്ചു. എല്ലാ ജീവനക്കാർക്കും രണ്ട് വൃക്ഷത്തൈകൾ വീതം നൽകി. സ്റ്റാഫ് അസോസിയേഷൻ ജില്ല ജോയൻറ് സെക്രട്ടറി എം.വി. അഷറഫ് സ്വാഗതവും കെ. രത്നാകരൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story