Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആൽമരം കടപുഴകി

ആൽമരം കടപുഴകി

text_fields
bookmark_border
പയ്യന്നൂർ: പെരുമ്പ മാർക്കറ്റിനു സമീപത്തെ ഒരാൾക്ക് പരിക്കേറ്റു. നിസ്സാര പരിക്കേറ്റ കോറോം റോഡിൽ താമസിക്കുന്ന ഇബ്രാഹീമിനെ (73) പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് മരം കടപുഴകി റോഡിന് കുറുകെ വീണത്. സാധാരണ ഇവിടെ വാഹനങ്ങൾ പാർക്കു ചെയ്യാറുണ്ട്. ആളുകളും ഉണ്ടാകാറുണ്ട്. വൻ ദുരന്തമാണ് ഒഴിവായത്. ആൽമരം വീണ് വൈദ്യുതിത്തൂണുകളും കമ്പികളും പൊട്ടിയതിനെ തുടർന്ന് ഈ ഭാഗത്ത് വൈദ്യുതി നിലച്ചു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചുമട്ടുതൊഴിലാളികളും ചേർന്ന് ഏറെ പണിപ്പെട്ടാണ് മരം മുറിച്ചുനീക്കിയത്. സി. കൃഷ്ണൻ എം.എൽ.എയും നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലും സ്ഥലം സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story