Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2017 8:29 AM GMT Updated On
date_range 2 Jun 2017 8:29 AM GMTപ്രവേശനോത്സവം2
text_fieldsbookmark_border
ആറളം: പഞ്ചായത്തിലെ ഇടവേലി ഗവ. എൽ.പി സ്കൂളിൽ വിപുലമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതിയ കുട്ടികൾ തൊപ്പി ധരിച്ചാണ് എത്തിയത്. മുതിർന്ന കുട്ടികൾ ഇവരെ സ്വീകരിച്ചു. കുട്ടികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് റാലി നടത്തി. 45 കുട്ടികൾക്ക് മാസ്റ്റർ ചാരിറ്റി എന്ന സംഘടന പഠനോപകരണം വിതരണംചെയ്തു. പ്രവേശനോത്സവം ആറളം പഞ്ചായത്ത് അംഗം എം.കെ. ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ കെ.ബി. ഉത്തമൻ പ്രവേശനോത്സവ കിറ്റ് വിതരണം ചെയ്തു. കെ. ഉണ്ണികൃഷ്ണൻ, എൻ.ജെ. ബെന്നി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.പി. അബ്ദുല്ല സ്വാഗതം പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകർ കുട്ടികൾക്ക് മിഠായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story