Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​കൂൾ പ്രവേശനോത്സവം

സ്​കൂൾ പ്രവേശനോത്സവം

text_fields
bookmark_border
ഇരിട്ടി: കളിയാരവത്തിനും വേനലവധിക്കും താൽക്കാലിക വിടനൽകി കുരുന്നുകൾ അക്ഷരലോകത്തേക്ക് മടങ്ങി. പേരാവൂർ നിയോജകമണ്ഡലതല വിളേക്കാട് ഗവ. യു.പി സ്കൂളിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ഹൈടെക് ഒന്നാം ക്ലാസ് ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം സണ്ണി മേച്ചേരിയും പ്രീ പ്രൈമറി ഉദ്ഘാടനം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ മാസ്റ്ററും പഠനക്കിറ്റ് വിതരണം ഇരിട്ടി എ.ഇ.ഒ വിജയലക്ഷ്മിയും പ്രതിഭകളെ ആദരിക്കൽ ബി.പി.ഒ ശൈലജ ടീച്ചറും നിർവഹിക്കും. പഞ്ചായത്തംഗങ്ങളായ പി.പി. മുസ്തഫ, നൂർ ജഹാൻ, ബി. മിനി, പ്രധാനാധ്യാപകൻ പി.വി. മധുസൂദനൻ, എം.സി. സിജു, ഒ. ഹംസ, ഒ. മുനീർ, രാജു, ഷീജ വിജയൻ, വിനോദ് മാസ്റ്റർ, പി.ടി.എ പ്രസിഡൻറ് കെ. നാസർ എന്നിവർ സംസാരിച്ചു. വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭാതല പ്രവേശനോത്സവവും ക്ലാസ്റൂം ലൈബ്രറികളുടെ ഉദ്ഘാടനവും അനുമോദനവും നടനു. ഉളിയിൽ ഗവ. യു.പി സ്കൂളിൽ പ്രവേശനോത്സവം ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി. അശോകൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഏറ്റുവാങ്ങൽ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. ഉസ്മാനും പഠനോപകരണ വിതരണം പി.ടി.എ പ്രസിഡൻറ് കെ. അബ്ദുൽ ഖാദറും അനുമോദനം കെ.എം. ഷാജിയും നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ എം.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.വി. ദിവാകരൻ, ഡോ. പി. സലീം (പത്തോളജിസ്റ്റ്, കണ്ണൂർ), കെ.ആർ. രജനി, കെ.കെ. ലിജിന, സി.എച്ച്. സീനത്ത് എന്നിവർ സംസാരിച്ചു. ഉളിക്കൽ പഞ്ചായത്ത് പരിക്കളം ശാരദവിലാസം എ.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ഷെർളി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഡെയ്സി കണയനാട് അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് സമ്മാനവിതരണം അഡ്വ. ബിനോയ് കുര്യനും പാഠപുസ്തക വിതരണം വാർഡ് അംഗം ഉഷ പ്രഭാകരനും ഫലവൃക്ഷത്തൈ വിതരണം അഡ്വ. കെ.ജി. ദിലീപും അക്ഷരദീപം തെളിയിക്കൽ ലാലി ടീച്ചറും നിർവഹിച്ചു. കെ.എസ്. ഷിബു, എം. രാജൻ, കെ.വി. സന്തോഷ് കുമാർ, മഞ്ജു സാബു, എം.ജെ. മനോജ്, കെ.എ. ദാസൻ എന്നിവർ സംസാരിച്ചു. പടം പേരാവൂർ നിയോജകമണ്ഡലം തല സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര പ്രവേശനോത്സവം ഉരുവച്ചാൽ: പഴശ്ശി ഇൗസ്റ്റ് എൽ.പി സിനിമ^സീരിയൽ താരം മട്ടന്നൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ. സുധീർ കുമാർ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ എ.പി. അംബിക, ബി.പി.ഒ എം.വി. രതീഷ്, കൗൺസിലർ കെ. രജത, മുൻ പ്രധാനാധ്യാപികമാരായ സി. കുഞ്ഞിലക്ഷ്മി, പി.എം. ഉമാദേവി, മാനേജർ കെ.പി. സതീശൻ, വി.എം. ൈഷജു, പി. രാജിനി എന്നിവർ സംസാരിച്ചു. പി.കെ. അനിൽകുമാർ സ്വാഗതവും പി.കെ. ഗൗരിക്കുട്ടി നന്ദിയും പറഞ്ഞു. അക്ഷരദീപം തെളിയിക്കൽ, ബലൂൺ പറത്തൽ, സമ്മാനക്കിറ്റ് വിതരണം, പഠനോപകരണ വിതരണം, വാർഷിക പദ്ധതിരേഖ, പ്രവർത്തന റിപ്പോർട്ട് എന്നിവയുടെ പ്രകാശനം, രക്ഷിതാക്കളുടെയും കുട്ടികളുടെയും കലാപരിപാടികൾ എന്നിവയും ഉണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story