Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2017 8:11 AM GMT Updated On
date_range 2 Jun 2017 8:11 AM GMTഡി.വൈ.എഫ്.ഐ യൂത്ത് ഫെസ്റ്റും ബീഫ് ഫെസ്റ്റും
text_fieldsbookmark_border
ചൊക്ലി: ഡി.വൈ.എഫ്.ഐ ചൊക്ലി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കവിയൂരിൽ യൂത്ത് ഫെസ്റ്റും ബീഫ് ഫെസ്റ്റും സംഘടിപ്പിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരവിതരണം ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ് നിർവഹിച്ചു. പി.വി. രഗിനേഷ് അധ്യക്ഷത വഹിച്ചു. എം.പി. ബൈജു, കെ.ടി.കെ. പ്രദീപൻ എന്നിവർ സംസാരിച്ചു. എൻ. അനൂപ് വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.വി. ജസ്വിൻ സ്വാഗതവും ഷാനി നന്ദിയും പറഞ്ഞു. ഡി.വൈ.എഫ്.ഐ മേനപ്രം മേഖല കമ്മിറ്റി കാഞ്ഞിരത്തിൻകീഴിൽ നടത്തിയ ബീഫ് ഫെസ്റ്റ് പാചകത്തൊഴിലാളി യൂനിയൻ സംസ്ഥാന ട്രഷറർ കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ.ടി.കെ. ബിജേഷ് അധ്യക്ഷത വഹിച്ചു. യു.എസ്. ശ്രീഷൻ, സി.സി. നിഷാനന്ദ്, പി. ഭാസ്കരൻ, കെ. പ്രദീപൻ, പി.വി. രഗിനേഷ് എന്നിവർ സംസാരിച്ചു. (Photo-Beef - കാഞ്ഞിരത്തിൻകീഴിൽ നടന്ന ബീഫ് ഫെസ്റ്റിെൻറ ഉദ്ഘാടനം പാചകത്തൊഴിലാളി യൂനിയൻ സംസ്ഥാന ട്രഷറർ കെ. നൗഷാദ് നിർവഹിക്കുന്നു സ്കൂൾ കിറ്റ് വിതരണം പെരിങ്ങത്തൂർ: കരിയാട് പ്രിയദർശിനി കൾച്ചറൽ ഫോറത്തിെൻറ നേതൃത്വത്തിൽ സ്കൂൾ കിറ്റ് വിതരണം ചെയ്തു. പാനൂർ നഗരസഭാ കൗൺസിലർ ടി.എം. ബാബുരാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.കെ.സി. അബ്ദുല്ല ഹാജി കിറ്റുകൾ വിതരണം ചെയ്തു. കെ.കെ. രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.ടി.കെ. ബാലൻ, സി.കെ. രാഘവൻ, അനൂപ് കരിയാട്, മഹമൂദ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story