Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2017 8:05 AM GMT Updated On
date_range 2 Jun 2017 8:05 AM GMTകെട്ടിട ഉദ്ഘാടനവും സുവർണജൂബിലി സമാപനവും
text_fieldsbookmark_border
പയ്യന്നൂർ: കാനായി ദേശോദ്ധാരണ വായനശാല ആൻഡ് ഗ്രന്ഥാലയം കെട്ടിട ഉദ്ഘാടനവും സുവർണജൂബിലി ആഘോഷത്തിെൻറ സമാപനവും ജൂൺ നാലിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. വായനമുറിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലും പത്രപ്രകാശനം ടി.ഐ. മധുസൂദനനും നിർവഹിക്കും. വൈകീട്ട് അഞ്ചിന് കരോക്കെ ഗാനമേളയും തുടർന്ന് നാടകവും അരങ്ങേറും. വാർത്താസമ്മേളനത്തിൽ കെ. കൃഷ്ണൻ, ഇ.ടി. പദ്മനാഭൻ, സി. മധുസൂദനൻ, പി. ഗോപിനാഥൻ, എ.വി. രാഘവൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story