Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 9:05 AM GMT Updated On
date_range 2017-07-31T14:35:59+05:30എൻ.എസ്.എസിെൻറ തണൽവീടൊരുങ്ങുന്നു
text_fieldsപാനൂർ: മാനസികമായി വെല്ലുവിളി നേരിടുന്ന ആരോരുമില്ലാത്ത മധ്യവയസ്കന് വിദ്യാർഥികളുടെ ശ്രമദാനത്തിൽ വീടൊരുങ്ങുന്നു. ചമ്പാട് ചോതാവൂർ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളാണ് വീടൊരുക്കുന്നത്. ഞായറാഴ്ച വീടിെൻറ കോൺക്രീറ്റിങ് നടത്തി. മനേക്കര ലക്ഷംവീട് കോളനിയിൽ ദുരിതജീവിതം നയിക്കുന്ന യുവാവിെൻറ കഥ കേട്ടറിഞ്ഞാണ് എൻ.എസ്.എസ് വിദ്യാർഥികൾ തങ്ങളുടെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗൃഹനിർമാണം ഏറ്റെടുത്തത്. പന്ന്യന്നൂർ പഞ്ചായത്ത് സൗജന്യമായി സ്ഥലം വിട്ടുനൽകിയതോടെ വീട് നിർമാണത്തിനായി വിദ്യാർഥികൾക്കൊപ്പം നാട്ടുകാരും കൈകോർത്തു. ആദ്യഘട്ടത്തിൽ സമ്മാനകൂപ്പൺ വഴിയും സ്പോൺസർമാരെ സമീപിച്ചും മറ്റുമായി പണം കണ്ടെത്തി. എൻ.എസ്.എസിലെ നൂറോളം വിദ്യാർഥികളാണ് അവധിദിവസങ്ങളിലടക്കം വീടിനുവേണ്ടി അധ്വാനിക്കുന്നത്. വീട് നിർമാണത്തിനുവേണ്ട മണൽ, ജില്ലി, സിമൻറ് എന്നിവ പലയിടങ്ങളിൽനിന്നായി ശേഖരിെച്ചത്തിച്ചതും കോൺക്രീറ്റിന് ചുക്കാൻ പിടിച്ചതുമെല്ലാം വിദ്യാർഥികൾതന്നെയാണ്. േമയ് മാസമാരംഭിച്ച വീടുപണി ഓണത്തിന് മുമ്പായി പൂർത്തീകരിച്ച് ഓണസമ്മാനമൊരുക്കുകയാണ് ലക്ഷ്യമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഇ.ഐ. ലിതേഷ് പറഞ്ഞു. നാട്ടുകാരായ സി.കെ. രവീന്ദ്രൻ, എൻ.കെ. ബാലകൃഷ്ണൻ, എൻ.കെ. ബിജു, അധ്യാപകരായ ശ്രീലേഷ്, ജെന്നിറോസ്, ഷാജി, പ്രകാശൻ, സജീവൻ, പന്ന്യന്നൂർ പഞ്ചായത്ത് അധ്യക്ഷ എ. ശൈലജ എന്നിവർ നേതൃത്വം നൽകി.
Next Story