Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right​െഗസ്​റ്റ്...

​െഗസ്​റ്റ് ഇൻസ്​ട്രക്ടർ ഒഴിവ്

text_fields
bookmark_border
കണ്ണൂർ: പട്ടികജാതി വികസനവകുപ്പിന് കീഴിൽ ഉത്തരമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഐ.ടി.ഐകളിൽ 2017 അധ്യയനവർഷത്തേക്ക് െഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കും. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഐ.ടി.ഐകളിലേക്കുള്ള കൂടിക്കാഴ്ച ആഗസ്റ്റ് ഒന്നിന് രാവിലെ 11ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ഉത്തരമേഖലാ െട്രയിനിങ് ഇൻസ്പെക്ടറുടെ ഓഫിസിൽ നടത്തും. കോഴിക്കോട് ജില്ലയിൽ എ.സി.ഡി ഇൻസ്ട്രക്ടർമാരുടെ നാല് ഒഴിവും േട്രഡ് ഇൻസ്ട്രക്ടർമാരുടെ അഞ്ച് ഒഴിവും മലപ്പുറം ജില്ലയിൽ എ.സി.ഡി ഇൻസ്ട്രക്ടർമാരുടെ നാല് ഒഴിവും കാസർകോട് എ.സി.ഡി ഇൻസ്ട്രക്ടർമാരുടെ മൂന്ന് ഒഴിവും േട്രഡ് ഇൻസ്ട്രക്ടർമാരുടെ ഒരൊഴിവും കണ്ണൂർ ജില്ലയിൽ എ.സി.ഡി ഇൻസ്ട്രക്ടറുടെ ഒരൊഴിവുമാണ് ഉള്ളത്. േട്രഡ് െഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ മിനിമം അടിസ്ഥാനയോഗ്യത ബന്ധപ്പെട്ട േട്രഡിൽ എൻജിനീയറിങ് ഡിപ്ലോമയാണ്. എ.സി.ഡി െഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ യോഗ്യത മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ എന്നിവയിൽ എൻജിനീയറിങ് ഡിപ്ലോമയാണ്. ഇവരുടെ അഭാവത്തിൽ ഇലക്േട്രാണിക്സ് ഡിപ്ലോമക്കാരെയും പരിഗണിക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയുമായി ഇൻറർവ്യൂവിന് എത്തണം. അധ്യാപക ഒഴിവ് കണ്ണൂർ: ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.വി.ടി ജൂനിയർ (ഫിസിക്സ്) അധ്യാപകതസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് രണ്ടിന് ഉച്ച രണ്ടിന് സ്കൂളിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04972-713797.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story