Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅർധസൈനികരോടുള്ള...

അർധസൈനികരോടുള്ള വിവേചനം അവസാനിപ്പിക്കണം

text_fields
bookmark_border
കണ്ണൂർ: ശമ്പളം, പെൻഷൻ ആനുകൂല്യങ്ങളിൽ അർധൈസനികവിഭാഗം നേരിടുന്ന വിവേചനം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ഒാൾ ഇന്ത്യ സെൻട്രൽ പാരാമിലിട്ടറി ഫോഴ്സസ് എക്സ് സർവിസ്മെൻ വെൽഫെയർ അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.ആർ.പി.എഫ്, ബി.എസ്.എഫ്, സി.െഎ.എസ്.എഫ്, െഎ.ടി.ബി.പി, എസ്.എസ്.ബി എന്നിവർക്ക് അർഹമായ ആനുകൂല്യം നിലവിൽ ലഭിക്കുന്നില്ല. സായുധസേനാവിഭാഗമായി പ്രവർത്തിക്കുേമ്പാഴും സൈനികർക്ക് ലഭിക്കുന്ന ശമ്പള, പെൻഷൻ ആനുകൂല്യങ്ങൾ അർധസൈനികവിഭാഗത്തിന് ലഭിക്കുന്നില്ല. ഒരു റാങ്ക് ഒരു പെൻഷൻ, സൈനിക കാൻറീൻ സൗകര്യം എന്നിവ അർധസൈനികവിഭാഗത്തിനും ലഭ്യമാക്കണം. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ നേതാക്കളായ സി. ബാലകൃഷ്ണൻ, ടി. വിജയൻ, എം.വി.കെ. നായർ, കെ. ഗംഗാധരൻ, കെ. സനാതൻ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story