Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 9:29 AM GMT Updated On
date_range 2017-07-29T14:59:59+05:30സി.എസ്. പൗലോസ് അനുസ്മരണം
text_fieldsശ്രീകണ്ഠപുരം: കേരള കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതിയംഗമായിരുന്ന സമരിറ്റൻ േഹാമിൽ കേരള സംസ്ഥാന ജന. സെക്രട്ടറി പി.ടി. ജോസ് ഉദ്ഘാടനം ചെയ്തു. ടെൻസൺ കണ്ടത്തിൻകര അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.പി. രാഘവൻ, ജില്ല പഞ്ചായത്തംഗം ജോയി കൊന്നക്കൽ, മണ്ഡലം പ്രസിഡൻറ് ബിജു കൈച്ചിറമറ്റം, ജില്ല പ്രസിഡൻറ് ജോയിസ് പുത്തൻപുര, സി.പി.എം ഏരിയ സെക്രട്ടറി പി.വി. ഗോപിനാഥ്, ഡി.സി.സി സെക്രട്ടറി പി.ജെ. ആൻറണി, കെ. സലാവുദ്ദീൻ, പി.വി. ശശിധരൻ, സി.സി. മാമുഹാജി, സജി കുറ്റ്യാനിമറ്റം, മാത്യു മണ്ഡപം, ജോസഫ് ഇലവുങ്കൽ, വി.വി. സേവി, ടോമി ആനികൂട്ടം, ജോബിച്ചൻ മൈലാടൂർ എന്നിവർ സംസാരിച്ചു. സണ്ണി മുക്കുഴി സ്വാഗതവും അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം നന്ദിയും പറഞ്ഞു. ചോർന്നൊലിച്ച് വില്ലേജ് ഒാഫിസ് ശ്രീകണ്ഠപുരം: ചോർന്നൊലിക്കുകയാണ് ശ്രീകണ്ഠപുരം വില്ലേജ് ഒാഫിസ്. കാലപ്പഴക്കത്താൽ നശിച്ചു തുടങ്ങിയിട്ടും കെട്ടിടം പുതുക്കിപ്പണിയാൻ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കെട്ടിടവും പരിസരവും കാടുകയറി കിടക്കുകയാണ്. ഒട്ടേറെ വിലപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന ഒാഫിസിെൻറ ജനലിന് വാതിലുകൾ പോലുമില്ല. ഒരു ജനവാതിൽ ദ്രവിച്ചുകിടക്കുകയാണ്. മറ്റുള്ളവ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിമറച്ചിരിക്കുകയാണ്. വെള്ളം ചോർന്നൊലിച്ച് അകത്തെ ഫയലുകളിലടക്കം വീഴുകയാണ്. അനധികൃത മത്സ്യ മാർക്കറ്റ് നഗരസഭ പൂട്ടിച്ചു ശ്രീകണ്ഠപുരം: ബസ്സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചുവന്നിരുന്ന മത്സ്യമാർക്കറ്റ് നഗരസഭാധികൃതർ പൂട്ടിച്ചു. കെട്ടിട നമ്പറും ലൈസൻസുമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന മാർക്കറ്റ് അടച്ചുപൂട്ടാൻ നഗരസഭ പലതവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സമയക്കൂടുതൽ ആവശ്യപ്പെട്ട് കെട്ടിട അധികൃതരും മറ്റും നഗരസഭയെ സമീപിച്ചു. പലതവണ സമയം നീട്ടി നൽകിയിട്ടും കെട്ടിട നമ്പറും മാർക്കറ്റ് ലൈസൻസും എടുത്തിരുന്നില്ല. കാലാവധി അവസാനിച്ചതോടെ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതർ നോട്ടീസ് നൽകി. എന്നാൽ, ഇത് വകവെക്കാതെ വെള്ളിയാഴ്ച രാവിലെ മത്സ്യ വിൽപന നടത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജഗോപാലിെൻറ നേതൃത്വത്തിലാണ് മാർക്കറ്റ് പൂട്ടിച്ചത്. നഗരസഭ നിയമം അനുശാസിക്കുന്ന ശുചീകരണ സംവിധാനങ്ങളും മാർക്കറ്റിൽ ഏർപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് വടംകെട്ടി സീലും പതിച്ചു.
Next Story