Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 9:29 AM GMT Updated On
date_range 2017-07-29T14:59:59+05:30ആനകളുെട കണക്കെടുപ്പ്
text_fieldsആനകളുടെ കണക്കെടുത്തു: ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീതി വിതക്കുന്നത് ഒമ്പത് കാട്ടാനകൾ കേളകം: ആറളം ഫാമിൽ വട്ടമിടുന്ന കാട്ടാനകളുടെ കണക്കെടുത്തു. ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതിവിതച്ച് ഒമ്പത് കാട്ടാനകൾ വട്ടമിടുന്നതായി വനംവകുപ്പ് നടത്തിയ നിരീക്ഷണത്തിൽ കെണ്ടത്തി. ഇവയെ ആറളം, കൊട്ടിയൂർ വനപാലകരുടെ നേതൃത്വത്തിൽ തുരത്താനുള്ള നടപടികൾ ഞായറാഴ്ച തുടങ്ങുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ആറളം ഫാമിലും ആറളം ആദിവാസി പുനരധിവാസ മേഖലയിലും ഏതാനും ആഴ്ചകളായി ഭീതി പരത്തുന്ന കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് മടക്കിയയക്കാനുള്ള നടപടികൾ വൈകുന്നതിനെതിരെ വനപാലകർക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കാട്ടാനകളെ തുരത്തുന്ന യജ്ഞം നടത്താൻ തീരുമാനിച്ചത്. കാട്ടാനകളുടെ അക്രമത്തിൽ ആറളം ഫാമിൽ കനത്ത കൃഷിനാശം ഉണ്ടാവുന്നതായി ഫാം അധികൃതർ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്നാണ് കാട്ടാനകളെ തുരത്തൽ നടപടികൾക്ക് വനംവകുപ്പ് നീക്കം ശക്തമാക്കിയത്.
Next Story