Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 9:30 AM GMT Updated On
date_range 2017-07-28T15:00:00+05:30സുരൻ മാസ്റ്റർ അനുസ്മരണം
text_fieldsമാഹി: നിർധന വിദ്യാർഥികൾക്ക് ദീർഘകാലം സൗജന്യമായി വിദ്യ പകർന്നു നൽകിയ അധ്യാപകൻ സുരൻ മാസ്റ്ററെ സുഹൃദ് സംഘം അനുസ്മരിച്ചു. ഡോ. വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുരൻ മാസ്റ്ററുടെ സ്മരണ നിലനിർത്താൻ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ മത്സര പരീക്ഷകളിൽ മയ്യഴിക്കാർക്ക് മികച്ച നിലവാരം പുലർത്താനുതകുന്ന രീതിയിൽ മാഹിയിൽ പരിശീലന കേന്ദ്രം തുടങ്ങാൻ സുഹൃദ് സംഘം മുൻകൈയെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. മാഹി ടാക്കീസ് പരിസരത്ത് നാലാം ചരമവാർഷികാചരണത്തിെൻറ ഭാഗമായി നടന്ന അനുസ്മരണ സായാഹ്നത്തിൽ വിനയൻ പുത്തലം അധ്യക്ഷത വഹിച്ചു. സി.എച്ച്. പ്രഭാകരൻ, ബി. ബാലപ്രദീപ്, കെ.പി. സുനിൽകുമാർ, പള്ള്യൻ പ്രമോദ്, പി.ടി. മനോഷ് കുമാർ, ടി.പി. റിയാസ്, വിജീഷ് പുത്തലം എന്നിവർ സംസാരിച്ചു. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനത്തിന് സുഹൃദ് സംഘത്തിെൻറ തുക എം.എൽ.എക്ക് ടി.പി. റിയാസ് കൈമാറി. വിദ്യാർഥി പ്രതിഭകളെ ആദരിച്ചു.
Next Story