Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:41 AM GMT Updated On
date_range 2017-07-27T15:11:59+05:30'CNN' കണ്ണൂർ വിമാനത്താവളത്തിെൻറ ലൊക്കേഷൻ കോഡ്
text_fieldsകണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷെൻറ (അയാട്ട) െലാക്കേഷൻ കോഡ് ലഭിച്ചു. 'CNN' എന്നതാണ് കണ്ണൂരിെൻറ കോഡ്. കണ്ണൂർ ഇംഗ്ലീഷിൽ കേനന്നൂർ എന്നാണ് നേരത്തേ അറിയെപ്പട്ടിരുന്നത്. അതിെൻറ ചുരക്കമാണ് CNN. ലൊക്കേഷൻ കോഡ് അനുവദിച്ച് അയാട്ടയുടെ അറിയിപ്പ് ലഭിച്ചതായി കണ്ണൂർ വിമാനത്താവള കമ്പനി (കിയാൽ) മാനേജിങ് ഡയറക്ടർ പി. ബാലകിരണൻ പറഞ്ഞു. മൂന്നക്ഷരം മാത്രമുള്ള ലൊക്കേഷൻ കോഡ് വഴിയാണ് വിമാനത്താവളം എവിടെയാണെന്ന് സ്ഥിതിചെയ്യുന്നതെന്ന് തിരിച്ചറിയുക. ലോകത്തെ ഒാരോ വിമാനത്താവളത്തിനും ലൊക്കേഷൻ കോഡ് വ്യത്യസ്തമായിരിക്കും. ലൊക്കേഷൻ കോഡ് അനുവദിച്ചുകിട്ടിയേതാടെ കണ്ണൂർ വിമാനത്താവളം സർവിസ് തുടങ്ങുന്നതിനുള്ള ഒരു കടമ്പകൂടി കടന്നു. കണ്ണൂർ വിമാനത്താവളത്തിന് ഏതാനും ദിവസംമുമ്പ് കസ്റ്റംസ് അംഗീകാരം ലഭിച്ചിരുന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവക്ക് പുറേമ കണ്ണൂർ വിമാനത്താവളത്തെയും അംഗീകരിച്ച് ഇൗ മാസം ആദ്യമാണ് കസ്റ്റംസ് വിജ്ഞാപനം ഇറങ്ങിയത്. കസ്റ്റംസ് അധികൃതരുടെ പരിശോധനക്കുശേഷമാണ് അനുമതിയായത്. മലബാറുകാരുടെ ദീർഘകാലസ്വപ്‌നമായ കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവിസ് 2018 നവംബറിൽ ആരംഭിക്കാനാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഇൗ ഒാണത്തിന് ഉദ്ഘാടനം നടത്താനായിരുന്നു നേരത്തേ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ശക്തമായ മഴയും പാറപൊട്ടിക്കലിനെതിരായ പ്രതിഷേധവും മറ്റും പ്രവൃത്തിയെ ബാധിച്ചു. ഇന്നത്തെനിലയിൽ നിര്‍മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷം ലൈസന്‍സ് എടുക്കാന്‍ സാധിക്കില്ല. റണ്‍വേയും ടെര്‍മിനല്‍ കെട്ടിടവും പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിപ്രദേശത്ത് ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള ഏതാനും നിര്‍മാണങ്ങള്‍കൂടി പൂര്‍ത്തീകരിക്കാനുണ്ട്. റണ്‍വേ സുരക്ഷിതമേഖലയിലെ ജോലി പൂർത്തിയാകാൻ മഴ പൂര്‍ണമായി മാറണം. ശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ വിമാനത്താവളം കഴിയുന്നത്രവേഗം പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വിമാനത്താവളത്തില്‍ തുടക്കംമുതല്‍തന്നെ വിദേശ സര്‍വിസുകള്‍കൂടി ആരംഭിക്കുകയാണ് ലക്ഷ്യം. റൺേവ 4000 മീറ്ററാക്കി വികസിപ്പിക്കുന്നതിന് സ്ഥലമെടുപ്പ് നടപടികളും തുടങ്ങിയിട്ടുണ്ട്.
Next Story