Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:38 AM GMT Updated On
date_range 27 July 2017 9:38 AM GMTആർ.എം.എസ്.എ റിസോഴ്സ് ഗ്രൂപ്പുകൾക്കുള്ള പരിശീലനം
text_fieldsbookmark_border
കണ്ണൂർ: ആർ.എം.എസ്.എ സംഘടിപ്പിക്കുന്ന ഹൈസ്കൂൾ അധ്യാപകർക്കുള്ള ജില്ല റിസോഴ്സ് ഗ്രൂപ്പുകളുടെ പരിശീലനം 29ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഹൈസ്കൂൾ ക്ലാസുകളിൽ വെബ്പോർട്ടലുകളുടെ ഉപയോഗം, ടേം ഇവാല്വേഷൻ, ക്ലാസ് പി.ടി.എ, അടുത്തമാസത്തെ പഠനപ്രവർത്തനങ്ങളുടെ പ്ലാനിങ് എന്നിവയാണ് പരിശീലന വിഷയങ്ങൾ. തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ മലയാളം (ബി.ഇ.എം.വി.എച്ച്.എസ്.എസ്), ഹിന്ദി (ബ്രണ്ണൻ എച്ച്. എസ്.എസ്), ഫിസിക്സ്, കെമിസ്ട്രി (പാലയാട് ഡയറ്റ്), ബയോളജി (ജി.ജി.എച്ച്.എസ്.എസ്, തലശ്ശേരി), വർക്ക് എക്സ്പീരിയൻസ്(സെൻറ് ജോസഫ് എച്ച്.എസ്.എസ്), പി.ഇ.ടി (സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്) എന്നീ കേന്ദ്രങ്ങളിലും കണ്ണൂർ വിദ്യാഭ്യാസജില്ലയിൽ ഇംഗ്ലീഷ് (സെൻറ് മൈക്കിൾ എ.ഐ.എച്ച്.എസ്.എസ്), അറബിക് (ജി.വി.എച്ച്.എസ്.എസ്, സ്പോർട്സ്), ഉർദു, സോഷ്യൽ സയൻസ് (ചൊവ്വ എച്ച്.എസ്.എസ്), സംസ്കൃതം (ജി.എച്ച്.എസ്.എസ് പള്ളിക്കുന്ന്), ഗണിതം (ജി.വി.എച്ച്.എസ്.എസ്, കണ്ണൂർ), ആർട്ട് (സെൻറ് തെേരസാസ് എ.ഐ.എച്ച്.എസ്.എസ്) എന്നീ കേന്ദ്രങ്ങളിലുമാണ് പരിശീലനം. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന മുഴുവൻ ഹൈസ്കൂൾ അധ്യാപകർക്കുമുള്ള പരിശീലനത്തിന് ഡി.ആർ.ജി പരിശീലകർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story