Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:29 AM GMT Updated On
date_range 2017-07-27T14:59:59+05:30കണ്ണവം കോളനി സന്ദർശിച്ചു
text_fieldsകൂത്തുപറമ്പ്: കണ്ണവം വനത്തിനുള്ളിൽ മരക്കമ്പ് പൊട്ടിവീണ് ആദിവാസിസ്ത്രീ മരിക്കാനിടയായ സംഭവത്തിൽ വനംവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു. ജില്ല ഫോറസ്റ്റ് ഓഫിസർ സുനിൽ പാമാടിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് അന്വേഷണം നടത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് കണ്ണവം ഇളമാങ്കൽ കോളനിയിലെ പരേതനായ ഏരുവിെൻറ ഭാര്യ മാലതി മരക്കമ്പ് തലയിൽ പൊട്ടിവീണതിനെ തുടർന്ന് മരിച്ചത്. വിജനമായ സ്ഥലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ മാലതിയെ ഏറെ സമയത്തിനുശേഷമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ആക്ഷേപമുയർന്നിരുന്നു. കണ്ണവം കോളനിയിലെ മെയിൻ റോഡിൽനിന്ന് ഏറെ അകലെ സ്ഥിതിചെയ്യുന്ന ഇളമാങ്കൽ കോളനിയിൽ ഇപ്പോഴും ഗതാഗത സൗകര്യം എത്തിയിട്ടില്ല. റേഞ്ച് ഓഫിസർ ജയപ്രകാശ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ. ആനന്ദ്, ചീഫ് ഫോറസ്റ്റ് ഓഫിസർ കെ. ബാലൻ, ഫോറസ്റ്റർ കെ. സുരേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Next Story