Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:29 AM GMT Updated On
date_range 27 July 2017 9:29 AM GMTസി.പി.എം^എസ്.ഡി.പി.െഎ സംഘർഷം: നാലുപേർ പൊലീസിൽ കീഴടങ്ങി
text_fieldsbookmark_border
സി.പി.എം-എസ്.ഡി.പി.െഎ സംഘർഷം: നാലുപേർ പൊലീസിൽ കീഴടങ്ങി കണ്ണൂർ സിറ്റി: കഴിഞ്ഞമാസം സിറ്റിയിൽ നടന്ന സി.പി.എം-എസ്.ഡി.പി.ഐ സംഘർഷത്തിൽ പ്രതികളായ നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കീഴടങ്ങി. സിറ്റി അഞ്ചുകണ്ടി തലക്കൽ ഹൗസിൽ മുഹമ്മദലിയുടെ മകൻ എ.ടി. ശമൽ (28), തായത്തെരു ഹുസ്സൻകുട്ടി ഹൗസിൽ ജംഷീർ എന്ന കല്ലുജംഷി (30), കടലായി പുതിയപുരയിൽ ഹൗസിൽ കബീറിെൻറ മകൻ മുഹമ്മദ് നബീൽ (19), നാലുവയൽ അമിനാസിൽ കോയയുടെ മകൻ മുഹമ്മദ് ഷൗക്കത്ത് അലി (30) എന്നിവരാണ് സിറ്റി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. കോടതി റിമാൻഡ് ചെയ്തു. മുസ്ലിം ലീഗിൽനിന്ന് സി.പി.എമ്മിലേക്ക് പോയ പി.പി. റിയാസ്, എസ്.എഫ്.ഐ ജില്ല ജോ. െസക്രട്ടറി അൻവീർ, ഡി.വൈ.എഫ്.ഐ സിറ്റി മേഖല പ്രസിഡൻറ് ശ്രീജേഷ്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി റിജേഷ് എന്നിവരെ മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇവർ ഒളിവിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story