Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 10:20 AM GMT Updated On
date_range 26 July 2017 10:20 AM GMTനഗരമധ്യത്തിലെ ബേക്കറിയിൽ മോഷണം
text_fieldsbookmark_border
കണ്ണൂർ: കണ്ണൂര്‍ തളാപ്പിലെ ബ്രൗണീസ് ബേക്കറി ആൻഡ് കൂള്‍ബാറില്‍ കവര്‍ച്ച. മേശവലിപ്പില്‍ സൂക്ഷിച്ച ഇരുപതിനായിരത്തോളം രൂപ മോഷണം പോയി. ചൊവ്വാഴ്ച രാവിലെ ബേക്കറി തുറക്കാനെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. ബേക്കറിയുടെ പിന്‍ഭാഗത്തെ അടുക്കളയുടെ ഷട്ടറിെൻറ പൂട്ട് കുത്തിെപ്പാളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. സ്ഥാപനത്തിലെ പത്തോളം സി.സി.ടി.വി കാമറകള്‍ തിരിച്ചുവെച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. വെള്ളത്തുണികൊണ്ട് മുഖംമൂടിയ ആളാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. അര്‍ധരാത്രിക്ക് ശേഷമായിരിക്കും കവര്‍ച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബേക്കറിയുടെ ചുറ്റുപാടുകള്‍ മനസ്സിലാക്കിയ ശേഷമാണ് കവര്‍ച്ച ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ടൗണ്‍ പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story