Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചാന്ദ്രദിന ക്വിസ്...

ചാന്ദ്രദിന ക്വിസ് മത്സരം

text_fields
bookmark_border
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് തല ചാന്ദ്രദിന ക്വിസ് മത്സരം കോഴിച്ചാല്‍ സ​െൻറ് അഗസ്റ്റ്യന്‍സ് എല്‍.പി സ്കൂളില്‍ നടന്നു. ചെറുപുഴ പഞ്ചായത്ത് സ്ഥിരം സമിതിയംഗം കൊച്ചുറാണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഫാ.ഇമ്മാനുവല്‍ കൂനാങ്കിയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ലാലി തോമസ്, പി.ടി.എ പ്രസിഡൻറ് മോന്‍സി പുറംചിറ, മദര്‍ പി.ടി.എ പ്രസിഡൻറ് യു.ജി. അഗസ്റ്റ്യന്‍, എം.പി.രാഘവന്‍, ചന്തുക്കുട്ടി വീരാച്ചേരി, മുഖ്യാധ്യാപിക എ.വി.ത്രേസ്യാമ്മ എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ കോഴിച്ചാല്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂള്‍ ഒന്നാം സ്ഥാനം നേടി. പുളിങ്ങോം വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, പ്രാപ്പൊയില്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ഒന്നാം സ്ഥാനവും ചെറുപുഴ സ​െൻറ് മേരീസ് ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് തിരുമേനി ഒന്നാം സ്ഥാനവും ജോസ്ഗിരി സ​െൻറ് ജോസഫ്സ് യു.പി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. എൽ.പി വിഭാഗത്തില്‍ ജോസ്ഗിരി സ​െൻറ് ജോസഫ്സ് യു.പി സ്കൂള്‍ ഒന്നും കോഴിച്ചാല്‍ സ​െൻറ് അഗസ്റ്റ്യന്‍സ് എല്‍.പി, വാഴക്കുണ്ടം ജി.എൽ.പി സ്കൂള്‍ എന്നിവ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് സ്ഥിരം സമിതിയംഗം കൊച്ചുറാണി ജോര്‍ജ്, ഫാ. ഇമ്മാനുവല്‍ കൂനാങ്കിയില്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story