Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 10:20 AM GMT Updated On
date_range 26 July 2017 10:20 AM GMTഎൻ.വി. കോരൻ മാസ്റ്റർ അനുശോചനം സതീശൻ പാച്ചേനി
text_fieldsbookmark_border
പയ്യന്നൂർ: സ്വാതന്ത്ര്യസമര സേനാനിയും രാമന്തളിയുടെ വികസനത്തിന് അടിത്തറ പാകിയ ജനപക്ഷ രാഷ്ട്രീയത്തിെൻറ ഉദാത്ത മാതൃകയുമാണ് കോരൻ മാസ്റ്ററെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. കാരന്താട് ചേർന്ന കോരൻ മാസ്റ്റർ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു പാച്ചേനി. വിവിധ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ച് പയ്യന്നൂരിെൻറയും രാമന്തളിയുടെയും പൊതുമണ്ഡലത്തിന് നികത്താനാവാത്ത വിടവാണ് അദ്ദേഹത്തിെൻറ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് സതീശൻ പാച്ചേനി പറഞ്ഞു. അനുശോചന യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എൻ.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാമന്തളി പഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇൗശ്വരി ബാലകൃഷ്ണൻ, എം.പി. മുരളി, വി.എൻ എരിപുരം, കെ.ബ്രിജേഷ് കുമാർ, അഡ്വ.ഡി.കെ. ഗോപിനാഥ്, ഡി.വൈ. എഫ്.ഐ ജില്ല കമ്മിറ്റി അംഗം ബിജീഷ്, ബി.ജെ.പി നേതാവ് പരത്തി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story