Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹജജ്​ പഠന ക്യാമ്പ്​...

ഹജജ്​ പഠന ക്യാമ്പ്​ ഇന്ന്​

text_fields
bookmark_border
ഹജ്ജ് പഠന ക്യാമ്പ് ഇന്ന് ഇരിട്ടി: ഇരിട്ടി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച പയഞ്ചേരി ബ്ലോക്ക് ഒാഫിസിന് സമീപം പി.കെ. ഖാദർകുട്ടി ഹാജി നഗറിൽ ഹജ്ജ് പഠന ക്യാമ്പ് നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്യും. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. സമസ്ത ജില്ല സെക്രട്ടറി കെ.ടി. അബ്ദുല്ല മൗലവി, അബ്ദുറസാഖ് ദാരിമി, ഹജ്ജ് െട്രയിനറും ജില്ല ഹജ്ജ് കോഒാഡിനേറ്ററുമായ സി.കെ. സുബൈർ ഹാജി എന്നിവർ ക്ലാസിന് നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ സഖരിയ്യ പാറയിൽ, കെ.വി. നൗഷാദ്, ഇ.കെ. മൊയ്തൂട്ടി, സി. ഉസ്മാൻ, ടി. ഖാലിദ്, എൻ.കെ. ഷറഫുദ്ദീൻ എന്നിവർ പെങ്കടുത്തു. ഹജ്ജ് പരിശീലനം ഇരിക്കൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാജിമാർക്ക് ഏകദിന പരിശീലനം നൽകി. ഇരിക്കൂറിൽ നടന്ന പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. നസീർ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിപോക്കർ അധ്യക്ഷത വഹിച്ചു. ജില്ല ഹജ്ജ് ട്രെയിനർ സി.കെ.സുബൈർ ഹാജി നിർദേശങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വി. അബ്ദുൽ ഖാദർ, പി. വാഹിദ് ഹാജി, പി. മുനീറുദ്ദീൻ, വി. ശിനാസ്, ജുനൈദലി, കെ. അയ്യൂബ്, ആറ്റക്കോയ തങ്ങൾ, കെ. മുഹമ്മദ് ഫർസീൻ, കിണാക്കൂൽ മൻസൂർ എന്നിവർ സംസാരിച്ചു. ഹജ്ജ് പരിശീലകരായ സി.എച്ച്. ശുെഎബ് സ്വാഗതവും കെ. നഇൗം നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story