Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:41 AM GMT Updated On
date_range 25 July 2017 8:41 AM GMTപൂർവവിദ്യാർഥി സംഗമം
text_fieldsbookmark_border
കണ്ണൂര്‍: പയ്യന്നൂര്‍ കോളജ് 1990-92 വർഷത്തെ പ്രീഡിഗ്രി ബാച്ച് പൂർവവിദ്യാർഥി സംഗമം ആഗസ്റ്റ് ആറിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'പയ്യന്നൂര്‍ കോളജില്‍ തിരികെ' എന്ന പേരില്‍ നടക്കുന്ന പരിപാടി രാവിലെ 9.30ന് പൂര്‍വവിദ്യാർഥി കൂടിയായ ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനംചെയ്യും. പയ്യന്നൂര്‍ നഗരസഭ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ വിശിഷ്ടാതിഥിയാകും. പൂർവ അധ്യാപകരെ ആദരിക്കും. ഉച്ചക്കുശേഷം പയ്യന്നൂര്‍ യമുനാതീരം കണ്വെന്ഷന് സെൻററില്‍ കലാപരിപാടികളും ഗാനമേളയും. രജിസ്ട്രേഷന് ഫോൺ: 98479 45130, 94476 53334. വാർത്താസമ്മേളനത്തിൽ പി.കെ. കൃഷ്ണകുമാർ, പി. സജിത്ത്, കെ.പി. പീറ്റർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story