Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരസ്യ കോഴിയങ്കം; ...

പരസ്യ കോഴിയങ്കം; ഏഴുപേർ പിടിയിൽ

text_fields
bookmark_border
ബദിയടുക്ക: പരസ്യ കോഴിയങ്കം നടത്തിയ ഏഴുപേരെ ബദിയടുക്ക പൊലീസ് അറസ്റ്റ്ചെയ്തു. 14 കോഴികളെയും കസ്റ്റഡിയിലെടുത്തു. നീർച്ചാൽ, ബേള, ബാഡൂർ, നെല്ലിക്കുന്ന് എന്നിവിടങ്ങളിലെ ഗണേശൻ (32), സന്തോഷ് (28), ജോൺസൻ ഡിസോസ (52), അച്യുതൻ (35), സൊത്തിക്ക് (23), രാമമൂല്യ (53), രാമനായക്ക് (58) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് നീർച്ചാലിന് സമീപം കിളിങ്കാറിലാണ് സംഭവം. 3300 രൂപ പൊലീസ് കണ്ടെടുത്തു. അതേസമയം, 17 കോഴികളെ പൊലീസ് പിടിച്ചെന്നും അതിൽ മൂന്ന് കോഴികൾ സ്റ്റേഷനിൽ കാണാതായെന്നും സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story