Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:45 AM GMT Updated On
date_range 24 July 2017 8:45 AM GMTവളപട്ടണം^കടവ് റോഡ് തകർന്നു
text_fieldsbookmark_border
വളപട്ടണം-കടവ് റോഡ് തകർന്നു വളപട്ടണം: വളപട്ടണം-വനജ ടാക്കീസ്-കടവ് റോഡ് തകർന്നു. കഴിഞ്ഞ സാമ്പത്തികവർഷം െമയ്ൻറനൻസ് ഫണ്ടിൽ ഉൾപ്പെടുത്തി വളപട്ടണം പഞ്ചായത്ത് നവീകരിച്ചെങ്കിലും വൈദ്യുതിവകുപ്പ് ഭൂഗർഭ കേബിളിങ് വഴി 11 കെ.വി ലൈൻ വലിക്കുന്നതിന് റോഡിൽ കുഴിയെടുത്തതാണ് റോഡ് തകരാൻ കാരണം. 725 മീറ്റർ നീളത്തിലും 35 സെൻറിമീറ്റർ വീതിയിലുമാണ് കേബിളിന് കുഴിയെടുക്കേണ്ടത്. എന്നാൽ, ജെ.സി.ബി ഉപയോഗിച്ച് അശാസ്ത്രീയമായി റോഡിെൻറ പകുതിയിലധികം ഭാഗവും കിളച്ച് കുഴിയെടുക്കുകയാണ് ചെയ്തത്. ഭൂഗർഭ കേബിളിങ് പ്രവൃത്തി പൂർത്തീകരിച്ചതിനുശേഷം, റോഡ് പൂർവസ്ഥിതിയിലാക്കുന്നതിന് കെ.എസ്.ഇ.ബി ഒന്നേകാൽലക്ഷം രൂപ പഞ്ചായത്തിന് നൽകിയെങ്കിലും തകർന്ന ഭാഗത്ത് റീടാറിങ് പ്രവൃത്തി നടത്തിയുമില്ല. നിലവിലെ റോഡിെൻറ ശോചനീയമായ അവസ്ഥ മാറണമെങ്കിൽ ലക്ഷങ്ങൾ െചലവഴിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story