Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏഴാം ശമ്പള കമീഷൻ ഉടൻ...

ഏഴാം ശമ്പള കമീഷൻ ഉടൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും

text_fields
bookmark_border
പ്രധാനമന്ത്രി 'ആരോഗ്യം വീണ്ടെടുക്കുന്നതിന്' യൂത്ത് കോൺഗ്രസി​െൻറ പ്രതിഷേധ റാലി * കർഷകരുടെ വായ്പ എഴിതിത്തള്ളുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു ബംഗളൂരു: സംസ്ഥാനത്തെ കർഷകരുടെ വായ്പകൾ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ റാലി നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഉടൻ ആരോഗ്യം വീണ്ടെടുക്കണം' എന്നെഴുതിയ ബാനറും പിടിച്ച് മെഴുകുതിരി തെളിയിച്ച് നിശ്ശബ്ദമായിട്ടായിരുന്നു റാലി. ബ്രിഗേഡ് റോഡിൽനിന്ന് ആരംഭിച്ച റാലി എം.ജി റോഡ് വഴി ഗാന്ധി പ്രതിമക്കുമുന്നിലാണ് അവസാനിച്ചത്. കേന്ദ്ര സർക്കാറി​െൻറ കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു റാലി. പ്രധാനമന്ത്രി ഉടൻ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് പ്രവർത്തകർ സ്വന്തം കൈപ്പടയിലെഴുതിയ കത്തുകൾ അദ്ദേഹത്തിന് അയച്ചുകൊടുത്തു. സംസ്ഥാനത്തെ കർഷകർ വലിയ ദുരിതത്തിലാണെന്ന്് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ‍ൻ ബസനഗൗഡ ബദർലി പറഞ്ഞു. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുമുതൽ ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന സംസ്ഥാനമായി കർണാടക മാറി. കോൺഗ്രസ് പാർട്ടി സംസ്ഥാനം ഭരിക്കുന്നതാണ് ഇതിനുകാരണം. സംസ്ഥാന സർക്കാർ 8,165 കോടിയുടെ കാർഷിക വായ്പകൾ എഴുതിത്തള്ളി. എന്നാൽ, കേന്ദ്ര സർക്കാർ കർഷകരെ സഹായിക്കാൻ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story