Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 9:08 AM GMT Updated On
date_range 2017-07-22T14:38:42+05:30ചെമ്പിരിക്കയിൽ കുടുംബത്തിനുനേരെ ക്വേട്ടഷൻ ആക്രമണം; * അക്രമികളിൽ ഒരാളും കാറും പിടിയിൽ
text_fieldsഉദുമ: ഗൾഫിലെ പണമിടപാട് സംബന്ധിച്ച തർക്കത്തിെൻറ പേരിൽ അക്രമത്തിനിരയായ കുടുംബത്തിനുനേരെ ചെമ്പിരിക്കയിൽ വീണ്ടും ക്വേട്ടഷൻ ആക്രമണം. ചെമ്പിരിക്കയിലെ സി.എ. മൊയ്തീൻ കുഞ്ഞിയുടെ കുടുംബത്തിന് നേരെയാണ് അക്രമം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പിരിക്കയിലെ കബീറിനെയാണ് (39) പിടികൂടിയത്. മൊയ്തീൻ കുഞ്ഞിയെ മുമ്പ് ആക്രമിച്ച കേസിലെ പ്രതി ആക്രമണത്തിന് ക്വേട്ടഷൻ നൽകിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നാലുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബർ സെല്ലിെൻറ സഹായവും തേടിയിട്ടുണ്ടെന്ന് ബേക്കൽ പൊലീസ് പറഞ്ഞു. വ്യാഴാഴ്ച അർധരാത്രി 1.20ഒാടെ കാറിലെത്തിയ ഗുണ്ടാസംഘം മൊയ്തീൻ കുഞ്ഞിയുടെ വീടും പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറും തകർത്തു. ശബ്ദംകേട്ട് വീട്ടുകാർ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ അക്രമികൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഇവർ സഞ്ചരിച്ച മാരുതി 800 കാർ നിയന്ത്രണം വിട്ട് കൽഭിത്തിയിൽ ഇടിച്ചു തകർന്നു. ഇതോടെ മൂന്നുപേർ ഒാടിരക്ഷപ്പെട്ടു. കാറിലുണ്ടായ കബീറിന് പരിക്കുപറ്റിയതിനാൽ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ പൊലീസ് ആശുപത്രിയിൽെവച്ചാണ് കബീറിനെ അറസ്റ്റ് ചെയ്തത്. കബീറിന് മൊയ്തീെൻറ കുടുംബവുമായി വൈരാഗ്യമില്ല. ക്വേട്ടഷൻ സംഘത്തിലെ ആൾ മാത്രമാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. തുടർച്ചയായി മൂന്നാം തവണയാണ് മൊയ്തീെൻറ കുടുംബം ആക്രമണത്തിനിരയാകുന്നത്. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മൊയ്തീൻ വാർത്തസമ്മേളനം വിളിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രതി സമൂഹ മാധ്യമങ്ങളിലൂടെവരെ ഇവരെ വെല്ലുവിളിക്കുകയാണ്. പഴയ കേസുകൾ ഇപ്പോൾ കോടതിയുടെ മുന്നിലാണ്. ഗൾഫിലെ പണമിടപാടിെൻറ പേരിൽ അതിൽ പങ്കാളികളല്ലാത്ത കുടുംബത്തെയാണ് ഗുണ്ടാസംഘം ആക്രമിക്കുന്നത്. മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് മൊയ്തീൻ കുഞ്ഞിയുടെ കുടുംബം.
Next Story